അരി ഉപ്പുമാവ്
2 നാഴി പച്ചരി കഴുകി അരിച്ചെടുക്കുക. ചീനച്ചട്ടി അടുപ്പത്തു വച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ മൂന്നോ നാലോ വറ്റല്‍ മുളകും കടുകും ഇട്ടു മൂപ്പിക്കുക. കടുക് പൊട്ടിയ ശേഷം ചുവന്നുള്ളി ചെറുതായി അരിഞ്ഞതും ഉഴുന്നു പരിപ്പ് കറിവേപ്പിലയും മൂപ്പിക്കുക. മൂത്ത ശേഷം കഴുകി വച്ചിരിക്കുന്ന അരി പാകത്തിന് ഉപ്പും വെള്ളവും ഒഴിച്ച് ഇളക്കുക. അരി വെന്തു കട്ടപിടിക്കാതെ കൂടെക്കൂടെ ഇളക്കിക്കൊണ്ടിരിക്കണം. വെള്ളം വറ്റി അരി വെന്ത് കുഴമ്പു രൂപത്തിലാകുമ്പോള്‍ ഇറക്കി ആവശ്യത്തിന് തേങ്ങാ ചിരകിയതിട്ടു ഇളക്കി ഉപയോഗിക്കുക.