ഒറട്ടി അരി മാവ് ഓട്ടട
ഉണ്ടാക്കുന്ന വിധം
ഉണക്കലരി ഇടിച്ച് നേര്‍ത്ത മാവാക്കി എടുക്കുക. ഒരു തേങ്ങ ചുരണ്ടിയെടുത്ത് ജീരകം,ചുക്ക്,ഏലം ഇവ പൊടിച്ച് തരിയില്ലാതെ മാവില്‍ ചേര്‍ക്കുക. അരി മാവില്‍ വെള്ളം ചേര്‍ത്ത് കുഴയ്ക്കുക. ഉപ്പും മുകളിലുള്ള സാധനങ്ങളും ഒരുമിച്ച് അരിമാവില്‍ ചേര്‍ത്ത് നല്ലവണ്ണം മര്‍ദ്ദിച്ച് കുഴച്ച് 10 മിനിട്ട് നേരം വയ്ക്കുക. വീണ്ടും ഒന്നുകൂടി കുഴച്ച് വയ്ക്കണം.ദോശക്കല്ല് ചൂടാകുമ്പോള്‍,എണ്ണ മയം പുരട്ടി മാവെടുത്ത് കനം കുറച്ച് പപ്പടത്തിന്റെ വട്ടത്തില്‍ പരത്തി ഒരു വശം മൂക്കുമ്പോള്‍ മറിച്ചിട്ട് ആ വശവും മൂപ്പിചെടുക്കുക.
വേണ്ട സാധനങ്ങള്‍
1.ഉണക്കലരി – ഇരുന്നക്കഴി
2.തേങ്ങ – ഒരെണ്ണം
3.ചുക്ക്,ജീരകം,ഏലം,
ഇവയുടെ പൊടി – കുറേശ്ശെ
4.വെളിച്ചെണ്ണ – 2 സ്പൂണ്‍