അരി പുട്ട്
പാകം ചെയ്യുന്ന വിധം
പച്ചരി പാറ്റി പൊടികളഞ്ഞു വെള്ളത്തിലിട്ടു കുതിര്‍ക്കുക. ഒരു അരി വട്ടിയില്‍ വെള്ളം വാര്‍ന്ന്‍ പോകാന്‍ വയ്ക്കുക.അതിനു ശേഷം ഉരലിലിട്ടു അരി ഇടിച്ചുപൊടിക്കുക. അല്പം തരി ഉണ്ടായിരിക്കുന്നതില്‍ തെറ്റില്ല. ഒരു ചീനച്ചട്ടിയില്‍ തട്ടി മൂക്കെ വറുത്തു മുറത്തില്‍ കോരി ആറാന്‍ വയ്ക്കുക. തണുത്ത ശേഷം മാവ് വെള്ളം നനച്ച് കട്ട കെട്ടാതെ കുഴയ്ക്കുക.
പാകത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് കുഴച്ചു തേങ്ങയും ചിരകി വയ്ക്കുക. ഒരു പുട്ട് കുടത്തില്‍ വെള്ളം എടുത്ത് അടുപ്പത്തു വച്ച് തിളയ്ക്കുമ്പോള്‍ പുട്ട് കുഴലില്‍ ചില്ലിട്ടു ആദ്യം തേങ്ങയും പിന്നെ മാവ്,നിറച്ച് പുട്ട് കുടത്തില്‍ ഉറപ്പിക്കുക.ആവി കയറിയതിനു ശേഷം ഒരു റൂളര്‍ ഉപയോഗിച്ച് പാത്രത്തിലേക്ക് മാറ്റാവുന്നതാണ്.