അരി കൊഴുക്കട്ട ഉള്ളി ചേര്‍ത്ത്
തയ്യാറാക്കുന്ന വിധം
അരി പകുതി അരയുമ്പോള്‍ തേങ്ങാ ചിരകിയതും പാകത്തിന് ഉപ്പും ജീരകവും ചേര്‍ത്തരയ്ക്കുക. പച്ചമുളകും ഉള്ളിയും ചെറുതായി അരിഞ്ഞത് മാവില്‍ ചേര്‍ത്ത് കുഴയ്ക്കുക. മാവ് ഉരുട്ടിയെടുക്കാന്‍ പാകത്തിന് കുഴയ്ക്കണം. മാവ് ചെറിയ ഉരുളകളാക്കി വയ്ക്കുക. അപ്പ ച്ചെമ്പില്‍ വെള്ളം വച്ച് തിളപ്പിച്ച ശേഷം തട്ട് വച്ച് ഉരുളകള്‍ പെറുക്കി വച്ച് അടച്ചു മൂടി വേവിക്കുക. ചീനച്ചട്ടി അടുപ്പത്തുവച്ച് വെളിച്ചെണ്ണയൊഴിച്ച് കടുക് പൊട്ടുമ്പോള്‍ ഉഴുന്ന് പരിപ്പിട്ടു മൂപ്പിച്ച് ഉടച്ച കൊഴുക്കട്ട കഷണങ്ങളിട്ടു ഇളക്കി അല്‍പസമയം കഴിഞ്ഞ് ഉപയോഗിക്കുക.
ചേരുവകള്‍
അരി – നാഴി
വറ്റല്‍ മുളക് – ഒരു എണ്ണം
തേങ്ങ – അര മുറി ചുരണ്ടിയത്
ജീരകം – കാല്‍ സ്പൂണ്‍
പച്ചമുളക് – 2 എണ്ണം
വെളിച്ചെണ്ണ – ഒരു സ്പൂണ്‍
കടുക് – കാല്‍ സ്പൂണ്‍
കറിവേപ്പില – കുറച്ച്
ചുവന്നുള്ളി – 50 ഗ്രാം
ഉഴുന്ന്‍ പരിപ്പ് – ഒരു ടീസ്പൂണ്‍