CookingEncyclopediaKozhukkatta Recipes

റൈസ് കൊഴുക്കട്ട

പച്ചരി കുതിര്‍ത്ത്, വെള്ളം തൊടാതെ അരയ്ക്കുക. പകുതി അരഞ്ഞു കഴിയുമ്പോള്‍ തേങ്ങ, ജീരകം, ഉപ്പ്, ചേര്‍ത്ത് അരയ്ക്കുക. നല്ലവണ്ണം അരഞ്ഞ് കഴിയുമ്പോള്‍ ഉരുട്ടിയെടുത്ത് ചെറിയ ഉരുളകളാക്കി ഒരു പാത്രത്തില്‍ വയ്ക്കുക. അടുപ്പില്‍ അപ്പച്ചെമ്പില്‍ ഉരുളകള്‍ പെറുക്കി വച്ച് ആവി കേറ്റിയോ, പരന്ന പാത്രത്തില്‍ വെള്ളം വച്ച് തിളപ്പിച്ച് പെറുക്കിയിട്ടു വേവിച്ചെടുത്തോ ഉപയോഗിക്കാം.