അരിയട
പാചകം ചെയ്യുന്നവിധം
പച്ചരി കുതിര്‍ത്തുപൊടിച്ചു അരിച്ചെടുക്കുക.ശര്‍ക്കരയും ഏലയ്ക്കായും അണ്ടിപ്പരിപ്പും ജീരകവും കൂടി പൊടിക്കുക.നേന്ത്രപ്പഴം ചെറിയ കഷ്ണങ്ങളിലാക്കി നുറുക്കുക.അരിപ്പൊടി വറുത്തെടുത്തു ചൂടുവെള്ളത്തില്‍ പാകത്തിന് ഉപ്പിട്ട് അതൊഴിച്ചു കുഴയ്ക്കുക.ചെറിയ ഉരുളകളാക്കി വാഴയിലയില്‍ വച്ച് പരത്തി അതില്‍ ശര്‍ക്കരച്ചേരുവയും പഴം നുറുക്കിയതും അവലും ചേര്‍ത്ത് മടക്കി അപ്പച്ചെമ്പിന്റെ തട്ടില്‍ വച്ച് ആവിയില്‍ വേവിച്ചെടുക്കുക.പകുതി വെന്തു കഴിഞ്ഞാല്‍ മറിച്ചിട്ട് വേവിക്കുക.
ആവശ്യമുള്ള സാധനങ്ങള്‍
- പച്ചരി – ഒരു കിലോ
- ഏലയ്ക്കായ് – 10 എണ്ണം
- അണ്ടിപ്പരിപ്പ് – 6 എണ്ണം
- ജീരകം – 2 സ്പൂണ്‍
- നേന്ത്രപ്പഴം – 4 എണ്ണം
- അവല്‍ – 400 ഗ്രാം
- ഉപ്പ് – ആവശ്യത്തിന്
- തേങ്ങാ – 4 മുറി
- ശര്‍ക്കര – 500 ഗ്രാം