കൊത്തന്‍ ചക്കത്തോരന്‍
കൊത്താന്‍ ചക്ക ചെത്തി കഴുകി പൊടിയായി കൊത്തി അരിയുക,ചീനച്ചട്ടി അടുപ്പത്തു വച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കി ഉഴുന്നു പരിപ്പിട്ട് മൂപ്പിക്കുക.മൂത്ത് വരുമ്പോള്‍ ബാക്കി വെളിച്ചെണ്ണയില്‍ വറ്റല്‍ മുളക്, കടുക്, കറിവേപ്പില ഇട്ട് പൊട്ടുമ്പോള്‍ കൊത്തിയരിഞ്ഞ ചക്ക അതിലിട്ടിളക്കി പാകത്തിന് ഉപ്പും ചേര്‍ത്ത് അടച്ചുമൂടി വേവിക്കുക.വറ്റല്‍മുളക് , മഞ്ഞള്‍ ഇവ അരച്ച് തേങ്ങ, ജീരകം, വെളുത്തുള്ളി, കറിവേപ്പില, ഇവ നല്ലവണ്ണം ചതച്ചതും ചേര്‍ത്ത് ചക്ക വെന്തശേഷം അതിലിട്ടിളക്കി അടച്ചിടുക.കുറച്ചു സമയം കഴിഞ്ഞ് വെള്ളം വറ്റിയശേഷം വാങ്ങുക.