CookingEncyclopediaIdli Recipe

റവ സേമിയ ഇഡ്ഡലി

പാകം ചെയ്യുന്ന വിധം

 ചീനച്ചട്ടി ചൂടാകുമ്പോള്‍ എണ്ണയൊഴിച്ച് റവയും സേമിയയും വറുക്കുക.എണ്ണയില്‍ കടുകും ഉഴുന്ന് പരിപ്പും മൂപ്പിച്ച് സവാളയും പച്ചമുളകും ഇഞ്ചിയുമിട്ടു വഴറ്റുക. മൂത്താലുടന്‍ വാങ്ങിവയ്ക്കണം. വറുത്ത് വച്ചിരിക്കുന്ന റവയിലും സേമിയയിലും സോഡാപൊടിയും തൈരും പാലും ഒഴിച്ചു മാവ് കലക്കണം. പാകത്തിന് ഉപ്പ് ചേര്‍ത്ത് അര മണിക്കൂര്‍ വച്ചേയ്ക്കുക. വഴറ്റി വച്ചിരിക്കുന്ന സാധനങ്ങളെല്ലാം ചേര്‍ത്തിളക്കി ഇഡ്ഡലി ഉണ്ടാക്കുന്നത് പോലെ ഉണ്ടാക്കാം.

ചേരുവകള്‍

മുംബൈ റവ      – 2 കപ്പ്‌

തൈര്           – 4 സ്പൂണ്‍

പാല്‍           – അര കപ്പ്‌

സോഡാ പൊടി    – ഒരു നുള്ള്

സേമിയ         – 2 കപ്പ്‌

എണ്ണ          – ഒരു സ്പൂണ്‍

കടുക്          – പാകത്തിന്

ഉഴുന്ന് പരിപ്പ്    – 2 സ്പൂണ്‍

സവാള പൊടിയായി

അരിഞ്ഞത്       – അര കപ്പ്‌