റവ ലഡ്ഡു
പാകം ചെയ്യുന്ന വിധം
റവ, ഏലയ്ക്കാ, എന്നീ ചേരുവകള്‍ ഒന്നിച്ച് ചേര്‍ക്കുക. അതിനു ശേഷം പഞ്ചസാര റവ രൂപത്തില്‍ വറുത്തു പൊടിച്ച് എടുക്കുക. അണ്ടിപ്പരിപ്പും കിസ്മിസും നെയ്യില്‍ വറുത്തെടുക്കുക. എന്നിട്ട് എല്ലാ ചേരുവയും കൂട്ടി യോജിപ്പിക്കുക. ഈ കൂട്ടില്‍ കുറേശ്ശെ ചൂടാക്കിയ നെയ്യ് ഒഴിച്ച് ഇളക്കി നാരങ്ങാ വലിപ്പത്തില്‍ ഉരുട്ടുക. നന്നായി ആറിയതിനുശേഷം നല്ല അടപ്പുള്ള പാത്രത്തില്‍ ഇട്ടു സൂക്ഷിക്കാം.
ചേരുവകള്‍
1)റവ ചെറുതായി ചൂടക്കിയത് – അര കിലോ
2)പഞ്ചസാര – 500 ഗ്രാം
3)ഏലയ്ക്കാപ്പൊടി – മൂന്ന്‍ ടീസ്പൂണ്‍
4)കിസ്മിസ് – 100 ഗ്രാം
5)അണ്ടിപ്പരിപ്പ് – 100 ഗ്രാം
6)നെയ്യ് – 600 ഗ്രാം