റവ ബാത്ത്
പാകം ചെയ്യുന്ന വിധം
ബീന്‍സ്,ക്യാബേജ് എന്നിവ പൊടിയായി അരിഞ്ഞത്,പച്ചമുളക് 12 എണ്ണം, ടൊമാറ്റോ 8 എണ്ണം സൂചി ഗോതമ്പ് റവ 4 സ്പൂണ്‍ നെയ്യ് ഉപയോഗിച്ച് വറുത്തെടുത്ത് പേപ്പറില്‍ പരത്തുക. ഉള്ളി,ഉരുളക്കിഴങ്ങ്, ക്യാരറ്റ് ചെറുതായി മുറിച്ചെടുക്കുക. ബീന്‍സ്,ക്യാബേജ്, കറിവേപ്പില, പച്ചമുളക് ചെറുതായി അരിയണം. പച്ചപട്ടാണി 5 മണിക്കൂര്‍ കുതിര്‍ത്ത് വയ്ക്കണം. ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച് കടുക്,ഉഴുന്ന്‍ പരിപ്പ്, വറുത്തെടുത്തതില്‍ പച്ചമുളകും പച്ചപ്പട്ടാണിയും ഇട്ടു മൂപ്പിക്കുക,പകുതി വേവാകുമ്പോള്‍ പച്ചക്കറികളും ഇട്ടു വഴറ്റുക.എണ്ണ ആവശ്യത്തിന് ഒഴിച്ചുകൊടുക്കണം, ഉപ്പ് ചേര്‍ത്ത് ഇളക്കുക. ഏകദേശം വേവാറാകുമ്പോള്‍ ഒരു ഗ്ലാസ് വെള്ളം ഒഴിച്ചു കൊടുക്കണം. വെള്ളം തിളച്ചു കഷണങ്ങള്‍ വെന്തശേഷം വറുത്ത് വച്ചിരിക്കുന്ന റവ കുറേശ്ശെ ഇട്ടു ഇളക്കികൊണ്ടിരിക്കണം വെള്ളം വറ്റി ഇവ എല്ലാം കൂടി ചേര്‍ന്ന്‍ കിട്ടാറാകുമ്പോള്‍ ടൊമാറ്റോ കഴുകി ഒരു പാത്രത്തില്‍ കൈകൊണ്ട് വൃത്തിയായി കുഴച്ച് എടുത്ത് ചീനച്ചട്ടിയില്‍ ഇട്ടിളക്കണം റവ തമ്മില്‍ ഒട്ടാത്തെ പരുവത്തില്‍ ആകുമ്പോള്‍ ഇറക്കി വച്ച് ഉപയോഗിക്കാവുന്നതാണ്.
ആവശ്യമായ സാധനങ്ങള്‍
സൂചി ഗോതമ്പ് റവ – ഒരു കിലോ
കറിവേപ്പില – ഒരു കിലോ
വെളിച്ചെണ്ണ – ഒരു ഗ്ലാസ്സ്
ഉഴുന്ന്‍ പരിപ്പ് – അര ഗ്ലാസ്
കടുക്,ഉപ്പ് -പാകത്തിന്
ക്യാരറ്റ്, ഉരുളക്കിഴങ്,
സവാള എന്നിവ – 6 എണ്ണം വീതം
ഒരു ഗ്ലാസ് പച്ചപട്ടാണി (ഗ്രീന്‍പീസ്)
ജലത്തില്‍ കുതിര്‍ത്തത്