രസഗുല്ല
തയ്യാറാക്കുന്ന വിധം
പാല്‍ തിളച്ച് ഒരു ലിറ്റര്‍ ആകുമ്പോള്‍ നെയ്യ് ഒഴിച്ച് ഇളക്കി ഒരു നുള്ള് സോഡാ ഉപ്പ് ചേര്‍ക്കുക. പാല്‍ ശരിക്കും കട്ടിയാകുമ്പോള്‍ മൈദാമാവ് അരിച്ച് ചേര്‍ത്ത് ഇളക്കിക്കൊണ്ടിരിക്കണം ഉരുട്ടിയെടുക്കാന്‍ പാകത്തിനാകുമ്പോള്‍ വാങ്ങി വയ്ക്കുക. പഞ്ചസാര പാവ് കാച്ചി മാവ് ചെറിയ ഉരുളകളാക്കി ഉരുട്ടിയിട്ട് അടച്ച് വയ്ക്കുക. അടുത്ത ദിവസം ഉപയോഗിക്കാം.
വേണ്ട സാധനങ്ങള്‍
1)പാല്‍ – 4 ലിറ്റര്‍
2)പഞ്ചസാര – ഒരു കിലോ
3)നെയ്യ് – 250 ഗ്രാം
4)മൈദാ – 2 കപ്പ്