ഉരുളക്കിഴങ്ങു പുട്ട്
പാകം ചെയ്യുന്ന വിധം
പുഴുങ്ങിയ ഉരുളക്കിഴങ്ങു, ചെറു നാരങ്ങാനീര്,വെന്ത കടലപ്പരിപ്പ്,എന്നീ ചേരുവകള്‍ കുഴഞ്ഞ് പോകാതെ ചേര്‍ത്തു വയ്ക്കുക.കടുക്,ഉഴുന്ന് പരിപ്പ്,ഉണക്കമുളക്,കറിവേപ്പില,പച്ചമുളക്,സവാള,ഇഞ്ചി എന്നീ ചേരുവകള്‍ എണ്ണ ചൂടാകുമ്പോള്‍ യഥാക്രമം മൂപ്പിച്ച് ഉരുളക്കിഴങ്ങു ചേരുവയും തേങ്ങയും ഉപ്പും ചേര്‍ത്ത് ഇളക്കി മൊരിഞ്ഞാലുടന്‍ വാങ്ങി ചൂടോടെ ഉപയോഗിക്കാം.
ചേരുവകള്‍
1)പുഴുങ്ങിയ ഉരുളക്കിഴങ്ങു തൊലി
കളഞ്ഞത് ചീകിയെടുത്തത് രണ്ടു കപ്പ്
ചെറുനാരങ്ങാനീര് അര ടീ സ്പൂണ്‍
വേവിച്ച കടലപരിപ്പ് കാല്‍ കപ്പ്
(കുഴഞ്ഞ് പോകാതെ വേവിക്കണം)
2) എണ്ണ രണ്ടു ഡിസേര്‍ട്ട് സ്പൂണ്‍
3)കടുക് അര ടീസ്പൂണ്‍
ഉഴുന്ന് പരിപ്പ് ഒരു ഡിസേര്‍ട്ട് സ്പൂണ്‍
ഉണക്കമുളക് ഒന്ന്‍(ആറു കഷണമാക്കിയത്)
കറിവേപ്പില ഒരു തുണ്ട്
4) സവാള
നീളത്തില്‍ അരിഞ്ഞത് കാല്‍ കപ്പ്
പച്ചമുളക്
വട്ടത്തിലരിഞ്ഞത് ഒരു ഡിസേര്‍ട്ട് സ്പൂണ്‍
ഇഞ്ചി
കൊത്തിയരിഞ്ഞത് കാല്‍ ടീസ്പൂണ്‍
5)തേങ്ങാ ചിരകിയത് രണ്ടു ഡിസേര്‍ട്ട് സ്പൂണ്‍
6)ഉപ്പ് പാകത്തിന്