ഉരുളക്കിഴങ്ങ് പൊടിമാസ് കറി
പാകം ചെയ്യുന്ന വിധം
ഉരുളക്കിഴങ്ങ് ചെറിയ കഷ്ണങ്ങളായി അരിയുക.സവാളയും പച്ചമുളകും കഴുകി അരിയുക. ചീനച്ചട്ടി ചൂടാകുമ്പോള്‍ വെളിച്ചെണ്ണ ഒഴിച്ച്, മുളകും ,കടുകും, കറിവേപ്പിലയുമിട്ട് പൊട്ടിക്കുക.ഉരുളക്കിഴങ്ങ് കഴുകി ചീനച്ചട്ടിയിലിട്ടു ഉള്ളിയും പച്ചമുളകും ചേര്‍ത്ത് അടച്ചുമൂടി വേവിക്കുക.കഷ്ണങ്ങള്‍ വെന്തശേഷം മഞ്ഞള്‍പ്പൊടിയും തേങ്ങാപ്പാലും ചേര്‍ത്തിളക്കുക.കഷണങ്ങള്‍ നല്ലവണ്ണം വെന്തുടയണം. തേങ്ങാപ്പാല്‍ ഒഴിച്ച് കുറുകുമ്പോള്‍ ഇറക്കി വെച്ച് ചൂടോടെ ഉപയോഗിക്കാം.
ചേരുവകള്‍
ഉരുളക്കിഴങ്ങ് – അര കിലോ
സവാള – 200 ഗ്രാം
പച്ചമുളക് – 15 എണ്ണം
തേങ്ങാപ്പാല്‍ – 2 കപ്പ്
മഞ്ഞള്‍പ്പൊടി – 2 സ്പൂണ്‍
വെളിച്ചെണ്ണ – 6 സ്പൂണ്‍
മുളക് – 6 എണ്ണം രണ്ടായി മുറിച്ചത്
കടുക് – 2 സ്പൂണ്‍
കറിവേപ്പില – 4 കൊത്ത്
ഉപ്പ് – പാകത്തിന്