ഉരുളക്കിഴങ്ങു ഹല്‍വാ
പാകം ചെയ്യുന്ന വിധം
ഉരുളക്കിഴങ്ങു വേവിച്ച് ഉടച്ച് എടുക്കുക.പഞ്ചസാര പാനീയാക്കി വേവിച്ച ഉരുളക്കിഴങ്ങ് അതില്‍ ചേര്‍ത്ത് ഇളക്കി കുറുകി വരുമ്പോള്‍ നെയ്യ് ചേര്‍ത്ത് പാകമാകുമ്പോള്‍ പനീരും ചേര്‍ത്ത് വാങ്ങുക.ഒരു പാത്രത്തില്‍ നെയ്യ് പുരട്ടി അലുവ അതില്‍ പകര്‍ന്ന് വയ്ക്കുക.തണുത്ത ശേഷം ചെറിയ കഷണങ്ങളായി മുറിച്ചെടുത്ത് ഉപയോഗിക്കാം.പഞ്ചസാരയുടെ അളവ് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം.
ചേരുവകള്‍
ഉരുളക്കിഴങ്ങു അര കിലോ
പഞ്ചസാര അര കിലോ
നെയ്യ് 25 ഗ്രാം
പനീര്‍ ഒരു സ്പൂണ്‍