CookingCurry RecipesEncyclopedia

അരി ചേര്‍ത്ത ഉരുളക്കിഴങ്ങ് കറി

തയ്യാറാക്കുന്ന വിധം

 ഒന്നാമത്തെ ചേരുവ കഴുകി ചെറുതായി അരിയുക. രണ്ടാമത്തെ ചേരുവ വെള്ളത്തിലിട്ട് 10 മിനിറ്റ് കുതിര്‍ത്ത് വയ്ക്കുക. ഉള്ളി, ഇഞ്ചി, പച്ചമുളക് ഇവ ചെറുതായി അരിയുക. ഉരുളക്കിഴങ്ങ് കഷണങ്ങളാക്കി പവന്‍ നിറമാകുന്നതു വരെ എണ്ണയില്‍ വറുത്ത് കോരി മാറ്റി വയ്ക്കുക. ഉള്ളി, കറിവേപ്പില,ഏലം,കറുവാപ്പട്ട ഇവ വറുത്ത ശേഷം അരിയും മുളകുപൊടിയും ഇഞ്ചിയും ചേര്‍ത്ത് പവന്‍ നിറത്തില്‍ വറുക്കുക. അരി ഏകദേശം വെന്ത് കഴിഞ്ഞാല്‍ ക്യാബേജും, ഉരുളക്കിഴങ്ങും, പച്ചമുളകും ചേര്‍ത്ത് വേവിച്ച് വെള്ളം വറ്റിക്കുക.അടുപ്പില്‍ നിന്ന് വാങ്ങി വയ്ക്കുന്നതിന് മുമ്പായി ഉപ്പ്,പഞ്ചസാര ഇവ ചേര്‍ത്ത് 5 മിനിറ്റ് കൂടി വറുത്ത് ഉപയോഗിക്കാം.

ചേരുവകള്‍
1)ക്യാബേജ് – അര കിലോ
2)അരി – 6 സ്പൂണ്‍
3)ഉരുളക്കിഴങ്ങ് – 240 ഗ്രാം
4)ഉള്ളി – 200 ഗ്രാം
5)ഇഞ്ചി – 2 ചെറിയ കഷണം
6)പച്ചമുളക് – 4 എണ്ണം
7)മുളകുപൊടി – അര ടീസ്പൂണ്‍
8)കറിവേപ്പില – 2 കമ്പ്
9)ഏലം – 4 എണ്ണം
10)കറുവാപ്പട്ട – 2 കഷണം
11)ഉപ്പ് – പാകത്തിന്
12)പഞ്ചസാര – ഒരു ടീസ്പൂണ്‍