CookingCurry RecipesEncyclopedia

ഉരുളക്കിഴങ്ങ്കൂട്ട് കറി

പാകം ചെയ്യുന്ന വിധം
ഉരുളക്കിഴങ്ങ് വലിയ കഷ്ണങ്ങളാക്കുക.കഴുകി ഒരു പാത്രത്തിലാക്കുക. സവാള കഷണങ്ങളാക്കി വയ്ക്കുക.പച്ചമുളക് കഴുകി നെടുകെ പിളര്‍ന്ന് ഇവയെല്ലാം ഒരുമിച്ച് ചേര്‍ത്ത് അല്പം വെള്ളം ഒഴിച്ച് വേവിക്കുക.
മുളക്, മല്ലി, മഞ്ഞള്‍പ്പൊടി, കറിമസാല, ഒന്നിച്ച് അല്പം എണ്ണമയത്തില്‍ വറുത്തു മൂപ്പിച്ച് കോരി പൊടിക്കുക.കഷ്ണങ്ങള്‍ വെന്തശേഷം ഉപ്പു ചേര്‍ത്ത് തവി കൊണ്ട് ഞെക്കി ഉടയ്ക്കുക.കറിക്കൂട്ട് അല്പം വെള്ളത്തില്‍ കലക്കി കഷണങ്ങളില്‍ ഒഴിച്ച് പതഞ്ഞു വരുമ്പോള്‍ അടുപ്പില്‍ നിന്നും ഇറക്കി വയ്ക്കണം.ചീനച്ചട്ടി അടുപ്പത്തുവച്ച് കടുക് വറുത്ത് കറിയില്‍ ഒഴിച്ചിളക്കി ഉപയോഗിക്കാം.

ചേരുവകള്‍
ഉരുളക്കിഴങ്ങ് – അര കിലോ
സവാള – 200 ഗ്രാം
പച്ചമുളക് – 10 എണ്ണം
വറ്റല്‍മുളക് – 12 എണ്ണം
മല്ലിപൊടി – 2 സ്പൂണ്‍
മഞ്ഞള്‍പ്പൊടി – ഒരു സ്പൂണ്‍
കറി മസാല – 2 ചെറിയ കൂട്
ഉപ്പ് – പാകത്തിന്
തേങ്ങാപ്പാല്‍ – 2 കപ്പ്‌
കടുക് താളിക്കാന്‍
വെളിച്ചെണ്ണ – 4 സ്പൂണ്‍
വറ്റല്‍ മുളക് – 4 എണ്ണം മുറിച്ചത്
കടുക് – 2 സ്പൂണ്‍
കറിവേപ്പില – കുറച്ച്