ഉരുളക്കിഴങ്ങ് തക്കാളിക്കറി
പാകം ചെയ്യുന്ന വിധം
ഉരുളക്കിഴങ്ങ് നാലോ ആറോ കഷ്ണങ്ങളാക്കി മുറിയ്ക്കുക.തക്കാളി കൊത്തി അരിഞ്ഞു വയ്ക്കുക. സവാള തൊലിച്ച് കൊത്തിയരിയുക. പുളി അല്പം വെള്ളത്തില്‍ കലക്കി ഒഴിക്കുക.പച്ച മുളക് വട്ടത്തില്‍ അരിയുക.
വെളിച്ചെണ്ണ ചൂടാകുമ്പോള്‍ ചുവന്നുള്ളി അരിഞ്ഞതിട്ടു മൂപ്പിക്കുക.വെളുത്തുള്ളി ഇഞ്ചി അരച്ചത് ചേര്‍ത്ത് വഴറ്റി തക്കാളി കൊത്തി അരിഞ്ഞതിട്ടു വെള്ളം വറ്റുന്നതു വരെ വഴറ്റുക. പൊടികളെല്ലാം ചേര്‍ത്ത് അല്പം മൂക്കുമ്പോള്‍ ഉരുളക്കിഴങ്ങിട്ടു വഴറ്റണം.വഴന്നു തുടങ്ങുമ്പോള്‍ ബാക്കി ചേരുവകളെല്ലാം ചേര്‍ക്കണം.പാത്രം മൂടിയിട്ട് വേവിച്ച് ചേരുവകളെല്ലാം ചേര്‍ക്കണം.പാത്രം മൂടിയിട്ട് വേവിച്ച് ചേരുവകളെല്ലാം ഉരുളക്കിഴങ്ങില്‍ ശരിക്കു പിടിച്ചു ചാറു കുറുകിയിരിക്കുന്ന പാകത്തില്‍ വാങ്ങി വച്ചു ചൂടോടെ ഉപയോഗിക്കുക.
ചേരുവകള്‍
ഉരുളക്കിഴങ്ങ് – അര കിലോ
പഴുത്ത തക്കാളി – അര കിലോ
വെളിച്ചെണ്ണ – ഒരു കപ്പ്
സവാള – 4 എണ്ണം
വെളുത്തുള്ളി – 2 ചെറിയ കഷ്ണം
ഇഞ്ചി – 2 ചെറിയ കഷ്ണം
മുളകുപൊടി – 2 ചെറിയ കരണ്ടി
മല്ലിപൊടി – ഒരു ചെറിയ കരണ്ടി
ജീരകം വറുത്ത്
പൊടിച്ചത് – 2 നുള്ള്
പുളി – 2 ചെറിയ ഉരുള
പച്ചമുളക് – 10 എണ്ണം
പഞ്ചസാര – 2 നുള്ള്