പൊരുവളങ്ങാ ഉരുണ്ട
തയ്യാറാക്കുന്ന വിധം
ചെറുപയര്‍,പരിപ്പ്,ഇവ നെയ്യൊഴിച്ച് വറുത്തെടുത്ത് പൊടിച്ച് മാവാക്കി അരിച്ചെടുക്കണം.പഞ്ചസാര പൊടിച്ച് രണ്ടും കൂടി ശരിയ്ക്കും ഒരു ബേയ്സിനില്‍ ഇട്ടു കൂട്ടി കലര്‍ത്തിയ ശേഷം പാലും നെയ്യും ഒഴിച്ച് ഉരുളകളാക്കി വയ്ക്കണം. ഒരു മണിക്കൂര്‍ കാറ്റു കൊണ്ട് ഉണക്കിയ ശേഷം ഉപയോഗിക്കാവുന്നതാണ്.
വേണ്ട സാധനങ്ങള്‍
1)ചെറുപയര്‍ – 2 കിലോ
2)പാല്‍ – 4 ഗ്ലാസ്
3)നെയ്യ് – 400 ഗ്രാം
4)പഞ്ചസാര – 4 കിലോ