നിലക്കടല മാവ് ചേര്‍ത്ത പൂരി
ഉണ്ടാക്കുന്ന വിധം
മൈദാമാവും നിലക്കടലമാവും ഉപ്പും വെള്ളവും നെയ്യും ചേര്‍ത്ത് കുഴയ്ക്കുക. കുഴച്ച ശേഷം അരമണിക്കൂര്‍ അനക്കാതെ വയ്ക്കുക. നല്ല മയം വരും വരെ കുഴച്ച് ഒരേ വലുപ്പത്തിലുള്ള ഉരുളകളാക്കി വയ്ക്കുക.
ചപ്പാത്തിപ്പലകയില്‍ ഓരോ ഉരുളകളും പെറുക്കി വച്ച് പരത്തി ചീനച്ചട്ടി ചൂടാകുമ്പോള്‍ എണ്ണയൊഴിച്ച് തിളപ്പിച്ച് പരത്തി വച്ചിരിക്കുന്ന പൂറികള്‍ ഓരോന്നായി ഇട്ട് പൊരിക്കുക.
ആവശ്യമായ സാധനങ്ങള്‍
1.മൈദാമാവ് – 4 കപ്പ്
2.നിലക്കടലമാവ് – 4 കപ്പ്
3.നെയ്യ് – 100 ഗ്രാം
4.വെള്ളം – പാകത്തിന്
5.ഉപ്പ് – പാകത്തിന്
6.വെളിച്ചെണ്ണ – 400ഗ്രാം