CookingEncyclopediaPoori Recipes

പൂരി മസാല

ഉണ്ടാക്കുന്ന വിധം

 മൈദാമാവില്‍ മുളക് പൊടിയും ഉപ്പും ജീരകം പൊടിച്ചതും ചേര്‍ത്തിളക്കുക. വെളിച്ചെണ്ണ ചൂടാക്കി ഒഴിച്ച് മാവ് ഇളക്കിയ ശേഷം വെള്ളം ചേര്‍ത്ത് കുഴയ്ക്കുക. മാവ് കുറേശ്ശെ എടുത്ത് ഉരുളകളാക്കി കൈ വെള്ളയില്‍ വച്ച് ഞെക്കി കനം കുറച്ച് വട്ടത്തില്‍ പരത്തുക. ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് തിളയ്ക്കുമ്പോള്‍ പൂരി ഓരോന്നായി അതിലിട്ട് പൊരിച്ചെടുക്കണം. തണുത്ത ശേഷം മറ്റൊരു പാത്രത്തിലാക്കി ഉപയോഗിക്കാം.

ആവശ്യമായ സാധനങ്ങള്‍

1.മൈദാമാവ്        – ഒരു കിലോ

2.മുളകുപൊടി       – 4 സ്പൂണ്‍

3.ജീരകം            – 6 സ്പൂണ്‍

4.ഉപ്പ്              – പാകത്തിന്

5.വെളിച്ചെണ്ണ        – 4 കപ്പ്