CookingEncyclopediaIdli Recipe

പ്ലാവില ഇഡ്ഡലി

ഉണ്ടാക്കുന്ന വിധം

ഉഴുന്നും അരിയും വെവ്വേറെ വെള്ളത്തിലിട്ടു കുതിര്‍ക്കുക. പിന്നീട് കഴുകി അരിച്ച് വെവ്വേറെയായി അരയ്ക്കുക. ഉഴുന്ന് തൊലികളഞ്ഞാണ് അരച്ചെടുക്കേണ്ടത്. അരി തരുതരുപ്പായി അരയ്ക്കുക. അരച്ച മാവും ഉഴുന്നും കൂട്ടികലര്‍ത്തുക. പച്ച പ്ലാവില തുടച്ചു വൃത്തിയാക്കി നാല് പ്ലാവില വീതം ചുവടുചേര്‍ത്ത് കുമ്പിള്‍ പോലെ തച്ചെടുക്കണം. ഇഡ്ഡലി പാത്രത്തില്‍ വെള്ളം തിളപ്പിച്ച് അടിത്തട്ട് വയ്ക്കുക. പ്ലാവില കുമ്പിളില്‍ മാവ് ഒഴിച്ച് തട്ടില്‍ വച്ച് അടച്ചു മൂടി ആവി കേറ്റി വേവിച്ചെടുക്കുക.

ചേരുവകള്‍

അരി     – 2 കിലോ

ഉപ്പ്      – ആവശ്യത്തിനു

ഉഴുന്ന് പരിപ്പ് – അരകിലോ