പിട്ള
ഉണ്ടാക്കുന്ന വിധം
ഒന്നാമത്തെ ചേരുവ അരിപ്പയില്‍ തെള്ളിയെടുത്ത് മഞ്ഞള്‍പ്പൊടിയും ഉപ്പും വെള്ളവും ചേര്‍ത്ത് നേര്‍മ്മയായി കലക്കുക. ചീനച്ചട്ടി ചൂടാകുമ്പോള്‍ എണ്ണ ഒഴിച്ച് കടുക് വറുക്കുക.അതിനുശേഷം ഉള്ളിയും പച്ചമുളകും ചേര്‍ത്ത് താളിക്കുക. ചേരുവകള്‍ എല്ലാം ചേര്‍ത്ത് വെള്ളം വറ്റുന്നതുവരെ അടുപ്പില്‍ വച്ച് വേവിക്കുക.
വേണ്ട സാധനങ്ങള്‍
1)കടലമാവ് – 100 ഗ്രാം
2)ഉള്ളി – 2 എണ്ണം
3)പച്ചമുളക് – 10 ഗ്രാം
4)ഉപ്പ് – 4 ഗ്രാം
5)മഞ്ഞള്‍പ്പൊടി – 2 നുള്ള്
6)മുളകുപൊടി – 2 നുള്ള്
7)കടുക് – 2 നുള്ള്
8)കൊടംപുളി – 4 ഗ്രാം
9)എണ്ണ – 160 മി.ലിറ്റര്‍