പൈനാപ്പിള്‍ തോരന്‍
പാചകം ചെയ്യുന്ന വിധം
പുറുത്തിച്ചക്ക ചെത്തി കഴുകി ചെറുതായി കൊത്തി അരിയുക.ചീനച്ചട്ടി അടുപ്പത്തുവച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ ഉഴുന്നു പരിപ്പിട്ട് മൂപ്പിച്ച ശേഷം കടുക് വറുത്ത് കൊത്തിയരിഞ്ഞ ചക്കയിട്ടു വഴറ്റുക.പിന്നീട് മുളക്, മഞ്ഞള്‍, തേങ്ങ, ജീരകം ഇവ തോരനരയ്ക്കുന്ന പരുവത്തില്‍ അരച്ച് വറ്റിയ ചക്കയിലിട്ടു ഇളക്കി കുറച്ചു സമയം കഴിഞ്ഞ് ഇറക്കുക.വെള്ളം വറ്റിയ ശേഷം വാങ്ങി വച്ച് ഉപയോഗിക്കാം.
ചേരുവകള്‍
പുറുത്തിച്ചക്ക – 2 എണ്ണം
തേങ്ങ – ഒരു മുറി
വറ്റല്‍ മുളക് – 12 എണ്ണം
മഞ്ഞള്‍പ്പൊടി – ഒരു സ്പൂണ്‍
ജീരകം – ഒരു സ്പൂണ്‍