പൈനാപ്പിള്‍ സ്വീറ്റ് ചട്നി
പാകം ചെയ്യുന്ന വിധം
കറ ഇറങ്ങാത്ത ഒരു ചുവടുകട്ടിയുള്ള പാത്രത്തില്‍ കൈതച്ചക്ക,ചെരുനരങ്ങാനീര്,മുളകുപൊടി,ഇഞ്ചി,വെളുത്തുള്ളി,കടുക് വിനാഗിരി തൊട്ടു അരച്ചത്,വെള്ള വിനാഗിരി,ഉപ്പ് എന്നീ ചേരുവകള്‍ ഒന്നിച്ച് കുറുക്കുക.കാല്‍ ഭാഗം വറ്റിത്തുടങ്ങുമ്പോള്‍ വേവിച്ചു വച്ചിരിക്കുന്ന വെളുത്തുള്ളി ചേര്‍ത്തു പൊടിഞ്ഞുപോകാതെ സ്പൂണിന്റെ പിടികൊണ്ട് ഇളക്കി ഒന്ന് ചൂടായാലുടന്‍ ഇറക്കി വയ്ക്കുക.ഇത് നല്ല തണുക്കുമ്പോള്‍ ഒരു നുള്ള് സോഡിയം ബെന്‍ സോയേറ്റ് കാല്‍ കപ്പ് ചട്നിയില്‍ കലക്കി ചട്നി ചേര്‍ത്തു യോജിപ്പിക്കുക.
ശരിക്കു തണുക്കുമ്പോള്‍ ഈ കൂട്ട് ചെറീസ് ചേര്‍ത്തു സ്വീറ്റ് ചട്നി കുപ്പികളിലാക്കി അടച്ചു വയ്ക്കുക.
ചേരുവകള്‍
1)കൈതച്ചക്ക ജാം – ഒരു കപ്പ്
2)ചെറുനാരങ്ങാ നീര് – കാല്‍ കപ്പ്
3)മുളകുപൊടി – അര ടീസ്പൂണ്‍
4) ഇഞ്ചി അരച്ചത് – അര ടീസ്പൂണ്‍
5)വെളുത്തുള്ളി അരച്ചത് – അര ടീസ്പൂണ്‍
6)കടുക് വിനാഗിരി
തൊട്ടരച്ചത് – കാല്‍ ടീസ്പൂണ്‍
7)വെള്ള വിനാഗിരി – അര കപ്പ്
8)ഉപ്പ് – പാകത്തിന്
9)വെളുത്തുള്ളിയല്ലി ആവി വരുന്ന അപ്പച്ചെമ്പിന്റെ തട്ടില്‍ വച്ചു മൂടി പൊടിഞ്ഞുപോകാതെ വേവിചെടുത്തത് – അര കപ്പ്
10) പായ്ക്കറ്റില്‍ ലഭിക്കുന്ന ചുവപ്പ് നിറത്തിലുള്ള വിളയിച്ച ചെറീസ് ഓരോന്നും നീളത്തില്‍ രണ്ടായി മുറിച്ചത് – അര കപ്പ്