പയറിലതോരന്‍
ഇല കഴുകി ചെറുതായി അരിയുക.ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് കടുക് താളിച്ച് പയറില പാകത്തിന് ഉപ്പും ചേര്‍ത്ത് അടച്ചുമൂടി വേവിക്കുക.ഇല വെന്ത ശേഷം ചിരകിയ തേങ്ങയിട്ടിളക്കുക.മുളക്, മഞ്ഞള്‍പ്പൊടി, ജീരകം, വെളുത്തുള്ളി, ഇവ അരച്ചതും ചേര്‍ത്തിളക്കി അടുപ്പില്‍ അല്‍പസമയം ഇടുക.വെള്ളം തോര്‍ന്നശേഷം ഇറക്കി വെച്ച് ഉപയോഗിക്കാം.