CookingCurry RecipesEncyclopedia

പഴമാങ്ങാപുളിശ്ശേരി

പാകം ചെയ്യുന്ന വിധം
മാങ്ങയുടെ ഞെട്ട് മുറിച്ചു നീക്കി ഇരുവശവും കീറണം. പഴുത്ത മാങ്ങ,പച്ചമുളക്,മുളകുപൊടി,മഞ്ഞള്‍പ്പൊടി,ഉപ്പ് എന്നിവ ഒന്നിച്ചാക്കി അര കപ്പുവെല്ലാം ചേര്‍ത്ത് വേവിക്കുക.വെന്തുവരുമ്പോള്‍ തേങ്ങാചിരകിയതും ജീരകവും നന്നായി അരച്ചുചേര്‍ക്കുക. ചേരുവ തിലയ്ക്കുമ്പോള്‍ വെള്ളം ചേര്‍ക്കാതെ ഉടച്ചെടുത്ത തൈര് ഒഴിച്ചു ഇളക്കികൊടുക്കുക.പതഞ്ഞുവരുമ്പോള്‍ ഇറക്കി ഉലുവാപൊടി ചേര്‍ക്കുക.തിളപ്പിക്കേണ്ട ആവശ്യമില്ല.വെളിച്ചെണ്ണയില്‍ കടുകും വറ്റല്‍മുളകും കറിവേപ്പിലയും വറുത്ത് പുളിശ്ശേരിയില്‍ ഒഴിക്കുക.

ചേരുവകള്‍
1)പഴുത്ത നാടന്‍മാങ്ങ കാല്‍കിലോ
പച്ചമുളക് അറ്റം പിളര്‍ന്നത് – മൂന്ന്‍
മുളകുപൊടി – അര ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി – ഒരു നുള്ള്
ഉപ്പ് – പാകത്തിന്
2)തേങ്ങാ ചിരകിയത് – അര മുറി
ജീരകം – അര ടീസ്പൂണ്‍
3)ചെറിയ പുളിയുള്ള തൈര് – അര ലിറ്റര്‍
4)ഉലുവ പൊടിച്ചത് – അര ടീസ്പൂണ്‍
5)വെളിച്ചെണ്ണ – ഒരു ടേബിള്‍ സ്പൂണ്‍
കടുക് – അര ടീസ്പൂണ്‍
വറ്റല്‍മുളക് – ഒന്ന്‍
കറിവേപ്പില – ഒരു തുണ്ട്