CookingEncyclopediaPathiri Recipe

പത്തിരി

പാകം ചെയ്യുന്ന വിധം

  പച്ചരി കുതിര്‍ത്തെടുത്ത്‌ ഇടിച്ച് പൊടിയാക്കി അരിച്ചെടുക്കുക. അരിപ്പൊടി കുതിരാന്‍ മാത്രം ആവശ്യമായ വെള്ളം അടുപ്പത്തു വച്ച് തിളപ്പിച്ച് അതില്‍ ഉപ്പിടുക. 2 കപ്പ്‌ അരിപ്പൊടി പ്രത്യേകം എടുത്ത് വച്ച ശേഷം ബാക്കിയുള്ളത് കുറേശ്ശെയായി തിളച്ച വെള്ളത്തിലിട്ട് ഇളക്കി വാട്ടിയെടുക്കുക. പാത്രം ഇറക്കി വച്ച് മാവ് ചൂടോടെകൂടി കുഴയ്ക്കുക. പ്രത്യേകം എടുത്തുവച്ച അരിപ്പൊടിയില്‍ നിന്ന് അല്‍പമെടുത്ത് പലകയില്‍ വിതറി കൈകൊണ്ട് തടവി പരത്തുക. കുറേശ്ശെയെടുത്ത് ഉരുളയാക്കി ചപ്പാത്തിക്ക് പരത്തുന്ന പോലെ നേര്‍മ്മയാക്കി പരത്തി മണ്‍ചട്ടി അടുപ്പത്തു വച്ച് ചൂടാക്കിയ ശേഷം പത്തിരി അതിലിട്ട് വേവിക്കുക. പൊള്ളി വരുമ്പോള്‍ മറിച്ചിടുക. പാകമായി കഴിഞ്ഞാല്‍ കോരിയെടുത്ത് ഉപയോഗിക്കാം.

ആവശ്യമായ സാധനങ്ങള്‍

1.പച്ചരി          – 2 കിലോ

2.ഉപ്പ്            – പാകത്തിന്