പപ്പായ ചട്നി
പാകം ചെയ്യുന്ന വിധം
ആദ്യം എണ്ണ ചൂടാക്കി 3 മുതല്‍ 6 വരെയുള്ള ചേരുവകള്‍ ചേര്‍ത്ത് വഴറ്റുക.അതിനുശേഷം ഒന്നാമത്തെ ചേരുവ ചേര്‍ത്ത് നാലുമിനിട്ടു വഴറ്റുക. പിന്നീട് 7 മുതല്‍ 9 വരെയുള്ള ചേരുവകള്‍ ചേര്‍ത്ത് പപ്പായ പാകമാകുന്നതുവരെ വേവിക്കുക. വെള്ളം നന്നായി വറ്റണം.അതിനിശേഷം നാരങ്ങാനീര് ഒഴിച്ച് ഇറക്കി വയ്ക്കാം. ഇത് തണുത്ത ശേഷം ഉപയോഗിക്കാം.
ചേരുവകള്‍
1)പപ്പായ – 250 ഗ്രാം
2)എണ്ണ – 2 ടീസ്പൂണ്‍
3)ഉലുവ – ഒരു ടീസ്പൂണ്‍
4)ജീരകം – ഒരു ടീസ്പൂണ്‍
5)പെരും ജീരകം – ഒരു ടീസ്പൂണ്‍
6)കടുക് – ഒരു ടീസ്പൂണ്‍
7)പഞ്ചസാര – 50 ഗ്രാം
8)വെള്ളം – 25 മില്ലി
9)കിസ്മിസ് – ഒരു ടേബിള്‍ സ്പൂണ്‍
10)നാരങ്ങാ നീര് – പകുതി നാരങ്ങ