CookingEncyclopediaKozhukkatta Recipes

പനീര്‍ രസഗുള

പാകം ചെയ്യുന്ന വിധം

  ഒരു പാത്രത്തില്‍ ഒന്നാമത്തെ ചേരുവ തിളയ്ക്കുമ്പോള്‍ സിട്രിക് ആസിഡ് ഇടുക, ഒന്നാമത്തെ ചേരുവ പിരിയുമ്പോള്‍ തുണിയില്‍ കെട്ടി തണുത്ത വെള്ളത്തില്‍ ഇടുക. വെള്ളത്തില്‍ നിന്നെടുത്ത് ഒരു ഭാരം വച്ച് കുറേ സമയം വയ്ക്കുക. ഇതാണ് പനീര്‍. പനീര്‍ മിക്സിയില്‍ ഇട്ടു അടിച്ചെടുത്ത് മൈദയും ചേര്‍ത്ത് കുറച്ചു വെള്ളമൊഴിച്ച് ഉരുട്ടി എടുക്കുക. നെല്ലിക്കവലിപ്പത്തില്‍ ഉരുട്ടി ഉരുട്ടി ഒരു കുഴിയുണ്ടാക്കി ഒരു കഷണം വച്ച് മൂടുക.

  പഞ്ചസാര വെള്ളമൊഴിച്ച് ഒട്ടുന്ന പരുവത്തിലാക്കുക. മുക്കാല്‍ ഭാഗം കോരി ഒരു പാത്രത്തില്‍ ഒഴിക്കുക. ബാക്കിയുള്ളതില്‍ ഒരു കപ്പു വെള്ളം ഒഴിച്ച് തിളപ്പിച്ച് ഉരുട്ടിയ ഉരുളകള്‍ ഇട്ടു കുറേ സമയം കഴിഞ്ഞു കോരി പഞ്ചസാര പാവില്‍ ഇട്ടു എട്ടു മണിക്കൂര്‍ കഴിഞ്ഞു ഉപയോഗിക്കുക.

ചേരുവകള്‍

പാല്‍            – ഒരു ലിറ്റര്‍

മൈദ            – ഒരു കപ്പ്‌

പനീര്‍           – ഒരു ടേബിള്‍ സ്പൂണ്‍

സിട്രിക് ആസിഡ്   – അര ടീസ്പൂണ്‍

പഞ്ചസാര        – അരകിലോ

ചെറിയ കല്‍ക്കണ്ടം – കുറച്ച്