പക്കാവട
ഉണ്ടാക്കുന്ന വിധം
ഇടങ്ങഴി പച്ചരി കുതിര്‍ത്തു ഇടിച്ചു നേരിയപൊടിയാക്കി ഒരിടങ്ങഴി അരിപ്പൊടിയ്ക്ക് രണ്ടു നാഴി വീതം കടലപ്പെടിയും,ഉപ്പ്, മുളക്,കായം ഇവ അരച്ചതും ചേര്‍ത്ത് നല്ലവണ്ണം കുഴച്ച് ഉരുളയാക്കി വയ്ക്കുക.പൊക്കവടനാഴിയില്‍ ഇട്ട് തിളച്ച എണ്ണയില്‍ വീഴത്തക്കവണ്ണം അമര്‍ത്തുക.എണ്ണയില്‍ വീണവ ഒന്നിച്ച് മുങ്ങുവാന്‍ തക്കവണ്ണമേ വീഴ്ത്താവൂ.നല്ലവണ്ണം മൂത്തുവരുമ്പോള്‍ കണ്ണാപ്പ കൊണ്ട് ഊറ്റികോരി എണ്ണ വാര്‍ത്ത് ചൂടാറിയ ശേഷം ഭദ്രമായി അടച്ചു വച്ചില്ലെങ്കില്‍ കുതിര്‍ന്നു പോകാന്‍ സാധ്യതയുണ്ട് പക്കാവട കടലമാവ് മാത്രം ഉപയോഗിച്ചും ഉണ്ടാക്കാം.
ചേരുവകള്‍
പച്ചരി – 2 നാഴി
കടലപൊടി – 4 നാഴി
ഉണക്കമുളക് – 40 എണ്ണം
കായം – കുറച്ച്
വെളിച്ചെണ്ണ- അര കിലോ