ഓറഞ്ച് ജാം
തയ്യാറാക്കുന്ന വിധം
ഓറഞ്ച് തൊലിച്ചു ചെറുതായി കൊത്തിയരിഞ്ഞ് പാകത്തിന് വെള്ളം ഒഴിച്ച് തിളപ്പിക്കുക. 5 മിനിട്ട് നേരം ഇങ്ങനെ തിളപ്പിച്ച് വെള്ളത്തെ മുഴുവന്‍ ഊറ്റി കളയണം.ബാക്കി കഷണങ്ങള്‍ ഒരു പാത്രത്തില്‍ പ്രത്യേകം വയ്ക്കുക.ഓറഞ്ച് അതില്‍ ഞെക്കിപ്പിഴിഞ്ഞു നീര് മാറ്റിയെടുക്കുക. ഈ നീരിന് കൊത്തില്ലാതെ അരിച്ചെടുത്ത് നീരില്‍, വേവിച്ച ഓറഞ്ച് തൊലിയും പഞ്ചസാരയുമിട്ടു ഇളക്കി അടുപ്പത്തു വച്ച് കുറുക്കുക.ഏലയ്ക്കായും ഗ്രാമ്പു ജാതിക്കാ ഇവ വളരെ നേര്‍മ്മയായി ഇതില്‍ വിതറുക.കുറുകിയ ശേഷം അടുപ്പില്‍ നിന്നിറക്കി വച്ച് തണുപ്പിച്ച് അടച്ച് സൂക്ഷിക്കുക.
ചേരുവകള്‍
1)ഓറഞ്ച് – 2 ഡസന്‍
2)പഞ്ചസാര – 4 കിലോ
3)ഏലയ്ക്കാ, ഗ്രാമ്പു,
ജാതിക്കാ ഇവ പൊടിച്ചത് – കുറേശ്ശെ