ഓറഞ്ച് ജിഞ്ചര്‍ സര്‍ബത്ത്
തയ്യാറാക്കുന്ന വിധം
ഓറഞ്ചിന്റെ നീര്, ചെറുനാരങ്ങാ നീര്,ഇഞ്ചി ചതച്ചത്, അല്പം വെള്ളം ചേര്‍ത്തു പിഴിഞ്ഞെടുത്ത കാല്‍ കപ്പ് കുറുകിയ ചാറു ഓറഞ്ചു തൊലി അരച്ചത് ഇവയെല്ലാം നല്ലപോലെ യോജിപ്പിച്ച് ജൂസ് തയ്യാറാക്കുക.പഞ്ചസാരയും വെള്ളവും അടുപ്പില്‍ വച്ച് ഉരുക്കി പാനി വെട്ടിത്തിളയ്ക്കുമ്പോള്‍ ഇറക്കി വച്ച് ഇതില്‍ നേരത്തെ തയാറാക്കിയ ജൂസ് ചേര്‍ക്കണം.തണുത്താലുടന്‍ കാല്‍ ടീസ്പൂണ്‍ പൊട്ടാസ്യം മെറ്റാ ബൈസള്‍ഫേറ്റ് ജൂസില്‍ കലക്കി ചേര്‍ത്ത് ഉണക്കിയ കുപ്പിയില്‍ നിറച്ചു വയ്ക്കാം.
ചേരുവകള്‍
1)ഓറഞ്ച് – ഒരു കിലോ
ചെറുനാരങ്ങാ നീര് – അര കപ്പ്
പഴുത്ത ഓറഞ്ച് തൊലി
വെളുത്ത പാട നീക്കി
അരച്ചത് – അര ടീസ്പൂണ്‍
ഇഞ്ചി – കാല്‍ കിലോ
2)പഞ്ചസാര – രണ്ടു കിലോ
വെള്ളം – രണ്ടു കപ്പ്
പൊട്ടാസ്യം മെറ്റാ
ബൈ സള്‍ഫേറ്റ് – ഒരു നുള്ള്