ഓറഞ്ചു കൊക്കോ പുഡിംഗ്
പാകം ചെയ്യുന്ന വിധം
ചെറിയ ചൂടുള്ള പാലില്‍ 100 മില്ലി ഒരു മുട്ട പതപ്പിച്ചതും 50 ഗ്രാം പഞ്ചസാര കൊക്കോ പൌഡര്‍ എന്നിവയും യോജിപ്പിച്ച് ആവിയില്‍ വേവിച്ച് തണുക്കാന്‍ വയ്ക്കണം.ബാക്കിയുള്ള പാലില്‍ കലക്കി വച്ച ജലാറ്റിന്‍ എന്നിവ ചേര്‍ത്ത് കാസ്റ്റര്‍ഡ് ഉണ്ടാക്കണം.25 ഗ്രാം പഞ്ചസാരയും 25 മില്ലി വെള്ളവും എടുത്ത് സിറപ്പ് ഉണ്ടാക്കാം.ഓറഞ്ചു ജ്യൂസ് ഈ സിറപ്പില്‍ ചേര്‍ത്ത് കുറുക്കി കാസ്റ്റര്‍ഡില്‍ യോജിപ്പിക്കുക. ഈ മിശ്രിതം കൊക്കോ പുഡിംഗിന്റെ മുകളില്‍ ഒഴിച്ചു തണുപ്പിച്ച് അണ്ടിപ്പരിപ്പും കിസ്മിസും ചേര്‍ക്കാം.
ചേരുവകള്‍
1)പാല്‍ – 250 മില്ലി
2)പഞ്ചസാര – 150 ഗ്രാം
3)ഓറഞ്ചു – പകുതി
4)കൊക്കോ പൌഡര്‍ – അര ടീസ്പൂണ്‍
5)കോഴിമുട്ട – ഒന്ന്
6)ജലാറ്റിന്‍ – ഒരു ടീസ്പൂണ്‍
7)അണ്ടിപ്പരിപ്പും
കിസ്മിസും അരിഞ്ഞത് – ആവശ്യത്തിന്