CookingEncyclopediaSoup Recipes

ഒണിയന്‍ സൂപ്പ്

തയ്യാറാക്കുന്ന വിധം
ഒന്നാമത്തെ ചേരുവ കഴുകി മുറിച്ച് പാകത്തിന് വെള്ളവും വിനാഗിരിയും ചേര്‍ത്ത് വേവിക്കുക. കഷണങ്ങള്‍ വെന്ത് വെള്ളം കാല്‍ ഭാഗം വറ്റാറാകുമ്പോള്‍ പറഞ്ഞിരിക്കുന്ന അളവ് നെയ്യില്‍ നീളത്തില്‍ അരിഞ്ഞു വച്ചിരിക്കുന്ന സവാള കഷണങ്ങള്‍ ഇട്ടു ഇളക്കി ഒന്ന് വാടുമ്പോള്‍ ഇറക്കി വയ്ക്കണം.. കഷണങ്ങള്‍ വെന്ത് പകുതി വെള്ളം വറ്റുമ്പോള്‍ ഇറക്കി വച്ച് ഒരു പാത്രത്തില്‍ അരിച്ചൊഴിച്ച് വഴറ്റി വച്ചിരിക്കുന്ന ഉള്ളി വേവിച്ച് സൂപ്പില്‍ ചേര്‍ത്ത് ഉപയോഗിക്കാം.

ചേരുവകള്‍
1)ആട്ടിറച്ചി – അര കിലോ
2)വിനാഗിരി – 1 സ്പൂണ്‍
3)വെള്ളം – 8 കപ്പ്‌
4)പൊടിയുപ്പ് – പാകത്തിന്
5)നെയ്യ് – 2 വലിയ സ്പൂണ്‍
6)സവാള – 4 എണ്ണം