ഉള്ളി മിക്സ്ചര്‍
പാകം ചെയ്യുന്ന വിധം
ഉരുളക്കിഴങ്ങും വേണ്ടയ്ക്കയും നീളത്തില്‍ മുറിക്കുക ഉള്ളി തൊലിച്ചു കഴുകി വളരെ കനം കുറച്ച് മുറിക്കുക. പപ്പടം കനം കുറച്ചു കഷണങ്ങളാക്കുക.
ചീനച്ചട്ടി ചൂടാകുമ്പോള്‍ വെളിച്ചെണ്ണ ഒഴിച്ച് കായുമ്പോള്‍ വെണ്ടയ്ക്ക കഷണങ്ങള്‍ ഇട്ടു മൊരിച്ച് കോരുക. അതിനുശേഷം ഉള്ളി,ഉരുളക്കിഴങ്ങ്,പപ്പടം ഇവ പൊരിച്ചെടുക്കുക.പച്ചമുളക് വട്ടത്തില്‍ അരിഞ്ഞ് എല്ലാം കൂടി ഒന്നായി യോജിപ്പിച്ചു ഉപ്പും മുളകുപൊടിയും ചെക്കണം.ഇത് ഒരു കുപ്പിയിലാക്കി വയ്ക്കുക.ആവശ്യത്തിനു എടുത്ത് ഉപയോഗിക്കാം.
വേണ്ട സാധനങ്ങള്‍
1)സവാള – രണ്ടു
2)വെണ്ടക്ക – 10 എണ്ണം
3)ഉരുളക്കിഴങ്ങ് – 4 എണ്ണം
4)പപ്പടം – 8 എണ്ണം
5)പച്ചമുളക് – 5 എണ്ണം
6)മുളകുപൊടി – മുളകുപൊടി
7)കറിവേപ്പില – കുറച്ച്
8)ഉപ്പ് – പാകത്തിന്
9)വെളിച്ചെണ്ണ – പാകത്തിന്