CookingEncyclopediaSweets Recipes

നട്ട്സ് ഐസ്ക്രീം

പകം ചെയ്യുന്ന വിധം
മൂട് കട്ടിയുള്ള ഒരു ചീനച്ചട്ടി നല്ലപോലെ ചൂടാകുമ്പോള്‍ പഞ്ചസാര ഇടുക. ചെറുതീയില്‍ പഞ്ചസാര ഉരുകി ഇളം ചുവപ്പ് നിറമാകുമ്പോള്‍ എണ്ണ ചേര്‍ക്കുക. ഈ ചേരുവകള്‍ പതയുമ്പോള്‍ അതില്‍ സോഡാ ഉപ്പും,അണ്ടിപ്പരിപ്പും ചേര്‍ത്തിളക്കുക. വെണ്ണ മയം പ്രതി വച്ചിരിക്കുന്ന പലകയിലേക്ക് മാറ്റി ചപ്പാത്തി റൂളര്‍ കൊണ്ട് ചെറിയ കഷണങ്ങളായി പൊടിച്ചു വയ്ക്കുക.മുട്ടയുടെ ഉണ്ണി ശരിക്കു പതച്ചു മയപ്പെടുത്തുക.കുറേശ്ശെ ഇത് ചൂടുപാലില്‍ ഒഴിച്ച് മുഴുവന്‍ സമയവും പതയ്ക്കണം.പഞ്ചസാരയും കണ്ടന്‍സ്ഡ് മില്‍ക്കും ചേര്‍ത്ത് കലക്കി പതയ്ക്കുക. പിരിഞ്ഞു പോകാതെ ഈ കൂട്ട് കുറുക്കിയെടുക്കണം.തീ കൂടുകയോ ഇളക്കാതിരിക്കുകയോ ചെയ്‌താല്‍ കസ്റ്റാര്‍ഡ് പിരിഞ്ഞു പോവുകയോ അടിയില്‍ പിടിക്കുകയോ ചെയ്യും. കോണ്‍ഫ്ലവര്‍ അര കപ്പ്‌ തണുത്ത പാലില്‍ കലക്കി അരിച്ചു തിളച്ചു വരുന്ന കസ്റ്റാര്‍ഡില്‍ സാവധാനം ഒഴിക്കുക.കാസ്റ്റര്‍ഡ് കുറുകി വരും. ജലാറ്റിന്‍ ഒരു ഡിസേര്‍ട്ട് സ്പൂണ്‍ തണുത്ത വെള്ളത്തില്‍ കലക്കി തിളച്ച വെള്ളത്തില്‍ വച്ച് ഉരുക്കുക. കസ്റ്റാര്‍ഡില്‍ സാവധാനം ചേര്‍ത്ത് പതയ്ക്കുക. വാനില എസ്സന്‍സ് ഇതില്‍ ചേര്‍ക്കണം. ഫ്രിഡ്ജില്‍ വച്ച് കുറുകിയിരിക്കുന്ന പരുവത്തില്‍ കസ്റ്റാര്‍ഡ് തണുപ്പിക്കുക.ക്രീം ഫ്രിഡ്ജില്‍ അധികം തണുപ്പില്ലാത്ത തട്ടില്‍ വച്ച് തണുപ്പിച്ച കസ്റ്റാര്‍ഡ് സാവധാനം ഒഴിച്ച് പിരിഞ്ഞു പോകാതെ യോജിപിക്കുക.ക്രീം കട്ടിയായി പോകരുത് മുട്ടയുടെ വെള്ള പത പൊങ്ങത്തക്കവിധം കട്ടിയായി പതയ്ക്കുക. വാനിലാ എസ്സന്‍സും ചെറുനാരങ്ങാ നീരും ഇതില്‍ ചേര്‍ക്കണം.പത അടങ്ങാതെ മുട്ടപ്പത കസ്റ്റാര്‍ഡില്‍ ഒഴിച്ചു കൂട്ട് യോജിപ്പിച്ച് തണുപ്പിക്കുക.കണ്ണാടി കടലാസ് കൊണ്ട് പാത്രം മൂടി വയ്ക്കണം.കഴിക്കുന്ന സമയത്ത് നട്ട്സ് വിതറണം.

ചേരുവകള്‍
1)അണ്ടിപ്പരിപ്പ്
ചെറിയ കഷണങ്ങളാക്കിയത് – അര കപ്പ്
2)വെണ്ണ – കാല്‍ ടീസ്പൂണ്‍
3)സോഡാ ഉപ്പ് – ഒരു നുള്ള്
4)പഞ്ചസാര – കാല്‍ കപ്പ്‌
5)മുട്ടയുടെ ഉണ്ണി – ഒന്ന്‍
6)ചൂടുപാല്‍ – ഒരു കപ്പ്‌
7)പഞ്ചസാര – മൂന്ന്‍ ഡിസേര്‍ട്ട് സ്പൂണ്‍
8)കണ്ടന്‍സ്ഡ് മില്‍ക്ക് – കാല്‍ ടിന്‍
9)തണുത്ത പാല്‍ – കാല്‍ കപ്പ്
10)കോണ്‍ഫ്ലവര്‍ – അര ഡിസേര്‍ട്ട് സ്പൂണ്‍
11)ജലാറ്റിന്‍ – അര ടീസ്പൂണ്‍
12)തണുത്ത വെള്ളം – അര ഡിസേര്‍ട്ട് സ്പൂണ്‍
13)വാനിലാ എസ്സന്‍സ് – അര ടീസ്പൂണ്‍
14)ക്രീം – ഒരു കപ്പ്
15)മുട്ടയുടെ വെള്ള – രണ്ട്
16)പഞ്ചസാര – രണ്ട് ഡിസേര്‍ട്ട് സ്പൂണ്‍
17)ചെറുനാരങ്ങാ നീര് – കാല്‍ ടീസ്പൂണ്‍
18)വാനിലാ എസ്സന്‍സ് – കാല്‍ ടീസ്പൂണ്‍