CookingEncyclopediaSnacks Recipes

നട്ട് മഗ് ബിസ്ക്കറ്റ്

പാകം ചെയ്യുന്ന വിധം

 മൈദാ,ജാതിക്കാപ്പൊടിച്ചത്,ബേക്കിംഗ് പൌഡര്‍,സോഡാ ഉപ്പ്,ഉപ്പ് എന്നിവ തെള്ളി എടുക്കുക. വനസ്പതി മയപ്പെടുത്തി പൊടിച്ച പഞ്ചസാര ചേര്‍ത്തു പതപ്പിക്കുക.മുട്ടയും ചേര്‍ത്തു തേച്ചു വാനില എസ്സന്‍സും എള്ളും ചേര്‍ത്ത് ഇളക്കുക.ഇതില്‍ പൊടി കുറേശ്ശെ തൂവി കട്ടയില്ലാതെ അധികം ബലം ഉപയോഗിക്കാതെ യോജിപ്പിക്കുക.മയം പുരട്ടി പൊടി തൂകി കട്ടികളഞ്ഞ തട്ടത്തില്‍ വലിയ ഐസിങ് ട്യൂബ് ഉപയോഗിച്ച് ഒരു വലിയ പൂവിന്റെ രൂപത്തില്‍ അമര്‍ത്തി ഒഴിച്ച് എല്ലാം കൂടെ 300 ഡിഗ്രി ചൂടില്‍ നേരത്തെ ചൂടാക്കിയിട്ടിരിക്കുന്ന അടുപ്പില്‍ വച്ച് ഇരുപതു മിനിട്ട് ബേക്ക് ചെയ്തെടുക്കണം.ഈര്‍പ്പം തോന്നിച്ചാല്‍ ചൂട് കുറവുള്ള ഇലക്ട്രിക് അടുപ്പില്‍ ഒരു മണിക്കൂര്‍ വച്ച് തരുതരുപ്പായി എടുക്കുക. രണ്ടു ബിസ്ക്കറ്റിന്റെ ഇടക്ക് ഏതെങ്കിലും ഐസിംഗ് വച്ച് ഒട്ടിച്ചെടുക്കുക. ഇത് നേരത്തെ തയ്യാറാക്കി കുപ്പികളിലാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ചാല്‍ ആവശ്യാനുസരണം ഉപയോഗിക്കാം.

ചേരുവകള്‍

1.മൈദാ          – ഒരു കിലോ

  ജാതിക്ക പൊടിച്ചത് – ഒരു ടീസ്പൂണ്‍

  ബേക്കിംഗ് പൌഡര്‍ – ഒരു ടീസ്പൂണ്‍

  സോഡാ ഉപ്പ്      – ഒരു ടീസ്പൂണ്‍

  ഉപ്പ്             – പാകത്തിന്

2.വനസ്പതി         – പാകത്തിന്

3.പൊടിച്ച പഞ്ചസാര   – 200ഗ്രാം

4.നാടന്‍ കോഴിമുട്ട     – നാല്

5.വാനില എസ്സന്‍സ്    – രണ്ടു ടീസ്പൂണ്‍

6.എള്ള്             – സ്പൂണ്‍