CookingEncyclopediaSweets Recipes

മൈസൂര്‍ പാവ്

പാകം ചെയ്യുന്ന വിധം

 പഞ്ചസാരയില്‍ മഞ്ഞ പൌഡറും ചേര്‍ത്ത് പാവ് കാച്ചി വയ്ക്കുക. കടലമാവ് പാവില്‍ വീഴത്തക്കവണ്ണം അരിപ്പയില്‍ ഇട്ടു അരിച്ച് ചട്ടുകം കൊണ്ട് ഇളക്കുക. തീ കുറേശ്ശെ കത്തിച്ച് മാവ് കട്ടകെട്ടാതെ ഇളക്കി നെയ്യൊഴിച്ച് ഇളക്കണം. ഒരു പലകയില്‍ നെയ്യ് പുരട്ടി കോരി നിരത്തി കഷണങ്ങളായി കത്തി കൊണ്ട് മുറിക്കുക. ആറിയ ശേഷം കഷണങ്ങള്‍ മുറിച്ചെടുക്കണം.

ആവശ്യമായ സാധനങ്ങള്‍

1)പഞ്ചസാര      – രണ്ട് കപ്പ്‌

2)മഞ്ഞപൌഡര്‍   – പാകത്തിന്

3)കടലമാവ്      – 2 കപ്പ്‌

4)നെയ്യ്         – 4 കപ്പ്‌