മട്ടണ്‍ സൂപ്പ്
തയ്യാറാക്കുന്ന വിധം
ആട്ടിന്റെ കരള്‍ കഴുകി പാത്രത്തിലിട്ട് 6 കപ്പ് വെള്ളം ഒഴിച്ച് വേവിക്കുക. തിളയ്ക്കുമ്പോള്‍ ഉള്ളി തൊലിച്ചതും മസാലപ്പൊടി, കുരുമുളകുപൊടി,മഞ്ഞള്‍പൊടി,ജീരകം,ഇട്ടു തിളപ്പിക്കണം. 6 കപ്പ് വെള്ളം വറ്റിച്ച് 2 കപ്പാക്കി അരിച്ച് എടുത്ത് ഉപയോഗിക്കാം.
ചേരുവകള്‍
1)ആട്ടിന്റെ കരള്‍ – 200 ഗ്രാം
2)ഉള്ളി – 100 ഗ്രാം
3)മസാല – 2 സ്പൂണ്‍
4)കുരുമുളകുപൊടി – പാകത്തിന്
5)മഞ്ഞള്‍പ്പൊടി – അര ടീസ്പൂണ്‍
6)ജീരകം – അര ടീസ്പൂണ്‍