CookingEncyclopediaSnacks Recipes

മട്ടണ്‍ കട് ലറ്റ്

ഉണ്ടാക്കുന്ന വിധം

 ആട്ടിറച്ചി ചെറുതായി അരിയുക.കുരുമുളക് പൊടിയും ഉപ്പും ചേര്‍ത്ത് വേവിക്കുക. വെള്ളം വറ്റി പാകമാകുമ്പോള്‍ അടുപ്പില്‍ നിന്നിറക്കി വയ്ക്കുക. ഉരുളക്കിഴങ്ങ് പുഴുങ്ങി വയ്ക്കുക. വെന്തശേഷം കരണ്ടി കൊണ്ട് പൊടിക്കുക.

  പച്ചമുളക്,ഇഞ്ചി,ചെറുതായി അരിയണം.വെളുത്തുള്ളിയും മല്ലിയിലയും പൊടിയായി അരിയണം. ചീനച്ചട്ടി ചൂടാകുമ്പോള്‍ വെളിച്ചെണ്ണ ഒഴിച്ച് കറിവേപ്പില ഇട്ട് മൂപ്പിച്ച് കോരണം അരിഞ്ഞു വച്ചിരിക്കുന്ന മുളക്,ഇഞ്ചി,വെളുത്തുള്ളി,മല്ലിയില ചേര്‍ത്ത് വഴറ്റുക.പൊടിച്ചിരിക്കുന്ന ഉരുളക്കിഴങ്ങ് ചേര്‍ത്തിളക്കണം. അതിനുശേഷം ഇറച്ചി കഷണങ്ങളും മസാലപ്പൊടിയും ഉപ്പും ചേര്‍ത്തിളക്കി വേവിക്കുക. വെന്തശേഷം അടുപ്പില്‍ നിന്നിറക്കി വയ്ക്കുക.തണുത്ത ശേഷം റൊട്ടിപ്പൊടിയും വറുത്ത കറിവേപ്പിലയും ചേര്‍ത്ത് കുഴമ്പ് രൂപത്തിലാക്കുക.വലിയ ഉരുളകായി ഉരുട്ടുക,മുട്ട പൊട്ടിച്ച് പതച്ച് ഉരുട്ടി വച്ചിരിക്കുന്ന ഉരുളകള്‍ മുക്കി പൊരിച്ച് വച്ചിരിക്കുന്ന റൊട്ടിപ്പൊടിയില്‍ പൊതിഞ്ഞ് എണ്ണയിലിട്ട് പൊരിച്ചെടുക്കുക.

ആവശ്യമായ സാധനങ്ങള്‍

1.മട്ടണ്‍      – 2 കിലോ

2.ഉരുളക്കിഴങ്ങ് – 1 കിലോ

3.റൊട്ടി പൊടിച്ചത് – 4 കപ്പ്‌

4.പച്ചമുളക്      – 20 എണ്ണം

5.വെളുത്തുള്ളി    – 2 അല്ലി

6.ഇഞ്ചി         – 8 കഷണം

7.മല്ലിയില        – ഒരു പിടി

8.കറിവേപ്പില      – ഒരു പിടി

9.മസാല          – ഒരു ടേബിള്‍ സ്പൂണ്‍

10.കുരുമുളക്

  പൊടിച്ചത്      – ഒരു ടേബിള്‍ സ്പൂണ്‍

11.മുട്ട           – 4 എണ്ണം

12.മൊരിച്ച റൊട്ടി   – 250 ഗ്രാം

13.എണ്ണ          – 1 കിലോ

14.ഉപ്പ്           – പാകത്തിന്