മുംബൈ റവ ഉപ്പുമാവ്
മുംബൈ റവ അരിച്ച് വയ്ക്കുക. ചീനച്ചട്ടി അടുപ്പത്തുവച്ച് ചൂടാകുമ്പോള്‍ വെളിച്ചെണ്ണയോ നെയ്യോ ഒഴിക്കുക. 4 വറ്റല്‍ മുളക് മുറിച്ചതും പച്ചമുളകും ചുവന്നുള്ളിയും ചെറുതായി അരിഞ്ഞതും കടുകും കറിവേപ്പിലയും പൊട്ടിച്ച് കുറച്ചു ഉഴുന്നു പരിപ്പിട്ടു മൂപ്പിക്കുക. റവ ചുവന്നു വരുമ്പോള്‍ ഉപ്പുവെള്ളം തളിച്ചു ഇളക്കണം. ചൂട് വെള്ളമെടുത്ത് കുറേശ്ശെ തളിച്ച് റവ വെന്തു കിട്ടുന്നത് വരെ വെള്ളം തളിച്ച് ഇളക്കണം. റവ വെന്ത ശേഷം അടുപ്പില്‍ നിന്ന് ഇറക്കി തേങ്ങാ ചിരകിയതും ചേര്‍ത്ത് മുംബൈ റവ ഉപ്പുമാവ് തയ്യാറാക്കി ഉപയോഗിക്കുക.