മൂംഗിക്കാല്‍ ലഡ്ഡു
പാകം ചെയ്യുന്ന വിധം
വെള്ളം ശര്‍ക്കരയില്‍ ഒഴിച്ച് പാനിയാക്കുക.ഒരു ചീനച്ചട്ടിയില്‍ ഇത് ഒഴിച്ച് ചൂടാക്കി കൈയ്യില്‍ ഒട്ടുന്ന പരുവത്തില്‍ ഇറക്കി വച്ച് ഗോതമ്പ്, ചെറുപയര്‍, ശര്‍ക്കര, തേങ്ങാവറുത്തത്, ചുക്ക് പൊടി,ഏലയ്ക്കാപ്പൊടി എന്നീ ചേരുവകള്‍ നെയ്യും ചേര്‍ത്ത് നന്നായിളക്കി ഉരുട്ടുക.
ചേരുവകള്‍
1)ഗോതമ്പ് മാവ് വറുത്തത് – 50 ഗ്രാം
2)വറുത്ത ചെറുപയര്‍ പൊടിച്ചത് – അര കിലോ
3)ചെരുതായരിഞ്ഞ് തേങ്ങാ വറുത്തത് – 100 ഗ്രാം
4)ശര്‍ക്കര – 200 ഗ്രാം
5)ചുക്കുപോടി – ഒന്നര ടീസ്പൂണ്‍
6)ഏലയ്ക്കാപ്പൊടി – ഒന്നര ടീസ്പൂണ്‍
7)നെയ്യ് – 50 ഗ്രാം
8)വെള്ളം – നാല് കപ്പ്