മിക്സ്ചര്‍
പാകം ചെയ്യുന്ന വിധം
കടലമാവ് ഉപ്പ് ചേര്‍ത്ത് കുഴച്ച് സേവനാഴിയില്‍ പിഴിഞ്ഞ് തിളച്ച വെളിച്ചെണ്ണയില്‍ ഒഴിക്കുക. ഇവ നല്ലവണ്ണം മൊരിച്ച് കോരണം. കപ്പലണ്ടി,കടലപ്പരിപ്പ് ഇവ വറുത്ത് കോരുക.ശേഷിച്ച എണ്ണയില്‍ അണ്ടിപ്പരിപ്പ് ,ഉണക്ക മുന്തിരി ഇവ മൂപ്പിച്ച ശേഷം കറിവേപ്പില ചേര്‍ത്ത് മൂപ്പിക്കുക. ചൂടോടുകൂടി എല്ലാം ഒരുമിച്ചു ചേര്‍ത്ത് മുളകുപൊടി,കായം,ഉപ്പ് എന്നിവ ചേര്‍ത്തിളക്കി ആറിയ ശേഷം ടിന്നിലാക്കി ഉപയോഗിക്കാം.
വേണ്ട സാധനങ്ങള്‍
1)കടലമാവ് – 2 കപ്പ്
2)നിലക്കടല – ഒരു കപ്പ്
3)കടലപ്പരിപ്പ് – 1 കിലോ
4)മുളകുപൊടി – 2 സ്പൂണ്‍
5)കായം – പാകത്തിന്
6)ഉപ്പ് – പാകത്തിന്
7)കറിവേപ്പില – 2 കൊത്ത്
8)അണ്ടിപ്പരിപ്പ് – 1 കപ്പ്
9)ഉണക്ക മുന്തിരിങ്ങ – അരക്കപ്പ്