CookingEncyclopediaPuttu Recipes

മിക്സര്‍പുട്ട്

പാകം ചെയ്യുന്ന വിധം

ക്യാരറ്റ്  ഒരു ഗ്രയിന്ററില്‍ ചിരവി വയ്ക്കുക.ബീന്‍സ് പൊടിയായി മുറിക്കണം.പട്ടാണി,ബീന്‍സ്,ക്യാരറ്റ് ഇവ ഉപ്പും,മുളകുപൊടിയും ചേര്‍ത്ത് അല്പം വെള്ളത്തില്‍ വേവിച്ചെടുക്കുക.മസാലയും പെരുംജീരകവും ചുവന്ന മുളകും ഉപ്പു ചേര്‍ത്ത് അരച്ച് തേങ്ങയും വെളുത്തുള്ളിയും വച്ച് ചതച്ച് എടുക്കണം. എണ്ണ ചൂടാകുമ്പോള്‍ ഉള്ളി ഇട്ടു വഴറ്റിയ ശേഷം ചതച്ച തേങ്ങ ചേര്‍ത്ത് ഇളക്കി വറ്റിച്ചെടുക്കുക. പുട്ടിന്റെ പൊടിയില്‍ ഉപ്പ് വെള്ളം കുടഞ്ഞു സാധാരണ പുട്ടിന്റെ മാവ് കുഴയ്ക്കുന്നത് പോലെ കുഴച്, വേവിച്ച പച്ചക്കറികള്‍ ചേര്‍ത്ത് യോജിപ്പിച്ച് അരമണിക്കൂര്‍ വയ്ക്കുക. പുട്ടിന്റെ കുറ്റിയില്‍ തേങ്ങ,മസാല ഇട്ട് മീതെ കുഴച്ച പൊടി കുറ്റിയില്‍ നിറച്ച് പുട്ട് വേവിച്ചെടുക്കുക. ചൂടോടെ ഇറച്ചി കുറുമ ചേര്‍ത്ത് കഴിക്കാം.

ചേരുവകള്‍

1.പുട്ടിന്റെ പൊടി – 4 കപ്പ്‌

2.ക്യാരറ്റ്        – 2 എണ്ണം

3. ബീന്‍സ്       -100 ഗ്രാം

4.പച്ച പട്ടാണി തൊലി

കളഞ്ഞത്        – അരക്കപ്പ്

5.മുളകുപൊടി    –  അര ടീസ്പൂണ്‍

6.ഉപ്പ്          – പാകത്തിന്

ഇടയ്ക്ക് വയ്ക്കാനുള്ള മസാല

1.തേങ്ങാ ചിരകിയത് – 2 കപ്പ്‌

2.വലിയ ഉള്ളി     – 2 പൊടിയായി മുറിച്ചത്

3.ചുവന്ന മുളക്    – 6

4. പെരുംജീരകം    – ഒരു ടീസ്പൂണ്‍

5. വെളുത്തുള്ളി    – 4 ചുള

6.റിഫൈന്‍ട് ഓയില്‍ – 6 ടീസ്പൂണ്‍

ഉപ്പ്             – പാകത്തിന്