CookingEncyclopediaSnacks Recipes

മിക്സ്ചര്‍ മുറുക്ക്

തയ്യാറാക്കുന്ന വിധം

 ഉഴുന്നും പയറും പരിപ്പും പാറ്റി ചീനച്ചട്ടിയിലിട്ടു പ്രത്യേകം വറുത്തെടുക്കുക. പച്ചരി വെള്ളത്തിലിട്ടു കുതിര്‍ത്ത് ഇടിച്ച് മാവാക്കുക.ഉഴുന്നും പയറും മൂത്ത് വരുമ്പോള്‍ കോരി മുറത്തില്‍ പരത്തിയിടുക. ആറിയശേഷം രണ്ടും പ്രത്യേകം പൊടിച്ച് മാവാക്കി അരിച്ചെടുക്കുക. അരിമാവിനോടൊപ്പം ഉഴുന്ന് മാവും പയറുമാവും എള്ള്,ജീരകം ഇവ പാകത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് കുഴയ്ക്കുക. ഉരുട്ടിയെടുക്കാന്‍ പരുവത്തിന് കുഴയ്ക്കണം. ചെറിയ ഉരുളകളാക്കി അച്ചില്‍ ചുറ്റുക. സേവ നാഴിയില്‍ ഇട്ടും പിഴിഞ്ഞെടുക്കാം. ചീനച്ചട്ടി അടുപ്പത്തു വച്ച് വെളിച്ചെണ്ണ ഒഴിച്ച് കായുമ്പോള്‍ ചുറ്റി വച്ചിരിക്കുന്ന മുറുക്കിട്ടു മൂപ്പിച്ചെടുക്കുക. എണ്ണ വാര്‍ന്ന ശേഷം ടിന്നുകളിലാക്കുക.

ചേരുവകള്‍

1.ഉഴുന്ന്       – ഒരു കിലോ

2.പയര്‍       – ഒരു കിലോ

3.പച്ചരി       – 4 കിലോ

4.എള്ള്        – 2 ടേബിള്‍ സ്പൂണ്‍

5.ജീരകം       – 2 ടേബിള്‍ സ്പൂണ്‍

6.വെളിച്ചെണ്ണ   – 2 കിലോ

7.ഉപ്പ്         – പാകത്തിന്