CookingCurry RecipesEncyclopedia

പച്ചക്കറി കൂട്ട്

പാകം ചെയ്യുന്ന വിധം

   പച്ചക്കറികള്‍ നീളത്തില്‍ അരിഞ്ഞു കഴുകി ഒരു പാത്രത്തിലിട്ട് വയ്ക്കുക.പച്ച മുളക് അറ്റം പിളര്‍ന്ന് വയ്ക്കണം.സവാള വലിയ കഷ്ണങ്ങളായി മുറിക്കുക.

     ഒരു പാത്രത്തില്‍ കുറച്ചു വെള്ളമെടുത്ത് വെട്ടിതിളയ്ക്കുമ്പോള്‍ അരിഞ്ഞു വച്ചിരിക്കുന്ന പച്ചക്കറികളും പച്ചമുളകും സവാള കഷ്ണങ്ങളാക്കിയതും കറിവേപ്പിലയും ഉപ്പും ചേര്‍ത്ത് വേവിക്കുക.മുക്കാല്‍ വേവാകുമ്പോള്‍ തൈര് നല്ലവണ്ണം ഉടച്ച് സാമ്പാര്പൊടി ഇട്ട് കലക്കുക. കൂട്ടു കഷ്ണത്തിലിട്ടു തിളപ്പിക്കുക. കൂട്ട് വെട്ടിതിളയ്ക്കണം.ഉപ്പ് ചേര്‍ത്ത് കുറുകുമ്പോള്‍ ആവിയില്‍ പാകത്തിന് ഇറക്കി വച്ച് ഉപയോഗിക്കുക.

വേണ്ട സാധനങ്ങള്‍

 വഴുതനങ്ങ , മത്തങ്ങ, പടവലങ്ങ, വെള്ളരിക്ക, ഇളം അച്ചിങ്ങാപ്പയര്‍ , മുരിങ്ങക്ക, ഉരുളക്കിഴങ്ങ് എല്ലാം കൂടി

                                      – ഒരു കിലോ

ഉപ്പ്                               – പാകത്തിന്

പച്ച മുളക്                – 6 എണ്ണം

സവാള                      – 6 എണ്ണം

കറിവേപ്പില           – കുറച്ച്

പൊടിയുപ്പ്             –  ഒരു ടീസ്പൂണ്‍

വെള്ളo                    – 2 കപ്പ്‌

പുളിയില്ലാത്ത

കട്ടി തൈര്                – 2 കപ്പ്‌

സാമ്പാര്‍ പൊടി     – 2 ടീസ്പൂണ്‍

പൊടിയുപ്പ്          – അര ടീസ്പൂണ്‍