CookingEncyclopediaSoup Recipes

മിര്‍ച്ച് സൂപ്പ്

പാകം ചെയ്യുന്ന വിധം
ഇഞ്ചി,ഉള്ളി,നീളത്തില്‍ അരിഞ്ഞു വയ്ക്കുക. തക്കാളി നാലായി മുറിച്ച് വയ്ക്കുക.തേങ്ങാ തിരുമ്മിപ്പിഴിഞ്ഞു പാല്‍ എടുക്കുക. പച്ചരി കഴുകി ആവശ്യത്തിന് വെള്ളം വച്ച് വേവിച്ചെടുക്കുക.പെരുംജീരകം,ജീരകം ഒന്നിച്ച് ചതയ്ക്കണം.ഇറച്ചി എല്ലോടുകൂടി കഴുകി ഒരു പാത്രത്തിലിടുക.കറുവാപ്പട്ട,ഗ്രാമ്പു,ഏലയ്ക്കായ്,ചതച്ച പെരും ജീരകം,മഞ്ഞള്‍പ്പൊടി എന്നിവ കറിവേപ്പില ചേര്‍ത്ത് ഇളക്കി പ്രഷര്‍ കുക്കറിലിട്ടു വേവിക്കുക.
9 മുതല്‍ 11 വരെയുള്ള ചേരുവകളും വെളുത്തുള്ളിയല്ലി,ഇഞ്ചി നീളത്തില്‍ അരിഞ്ഞത്,ഉലുവ എന്നിവ നല്ല മയത്തില്‍ അരയ്ക്കുക.
ഒരു ചീനച്ചട്ടിയില്‍ വെണ്ണയും സവാളയും ഇട്ടു ഇളക്കുക. സവാള വഴന്നാലുടന്‍ അരപ്പിട്ട്‌ ചെറുതീയില്‍ വഴറ്റുക. അരപ്പ് മൂത്താലുടന്‍ തക്കാളി ചേര്‍ത്ത് വഴറ്റുക.8 കപ്പ്‌ വെള്ളവും ഉപ്പും ചേര്‍ത്ത് കലക്കി പ്രഷര്‍ കുക്കറിലൊഴിക്കുക. ഇറച്ചിയും ചേര്‍ത്ത് എല്ലാം കൂടി ഒരു മണിക്കൂര്‍ കണക്കാക്കി ഏററവും ചെറുതീയില്‍ പ്രഷര്‍ കുക്കറില്‍ വേവിക്കുക.തണുക്കുമ്പോള്‍ അരിച്ചെടുക്കുക. വെന്ത ഇറച്ചി കഷണങ്ങള്‍ ചെറുതായി അരിഞ്ഞു വയ്ക്കുക.
അരിപ്പൊടി തേങ്ങാപ്പാലില്‍ കലക്കി വെട്ടിത്തിളയ്ക്കുന്ന സൂപ്പില്‍ അരിച്ചൊഴിക്കുക.തീ കുറച്ച് തുടരെ ഇളക്കിക്കൊണ്ടിരിക്കണം.വാങ്ങി വച്ച് കുറിച്ചിരിക്കുന്ന അളവ് ചെറുനാരങ്ങാ നീര് ചേര്‍ക്കുക.അടുപ്പില്‍ ഇരിക്കുമ്പോള്‍ തന്നെ ചോറും ഇട്ടു തയ്യാറാക്കി വച്ചിരിക്കുന്ന ഇറച്ചിയും ചേര്‍ത്തിളക്കി ചൂടോടെ ഉപയോഗിക്കാം.

വേണ്ട സാധനങ്ങള്‍
1)ആട്ടിറച്ചി – അര കിലോ
2)കറുവാപ്പട്ട – 4 കഷണം
3)ഗ്രാമ്പു – 12 എണ്ണം
4)ഏലയ്ക്കായ് – 2
5)പെരും ജീരകം – മുക്കാല്‍ ടീസ്പൂണ്‍
6)ജീരകം – 2 നുള്ള്
7)മഞ്ഞള്‍പൊടി – അര ടീസ്പൂണ്‍
8)കറിവേപ്പില – കുറച്ച്
9)മല്ലിപ്പൊടി – 1 ടീസ്പൂണ്‍
10)മുളകുപൊടി – മുക്കാല്‍ ടീസ്പൂണ്‍
11)കുരുമുളക്
പൊടിച്ചത് – മുക്കാല്‍ ടീസ്പൂണ്‍
12)ഉലുവാ – 2 നുള്ള്
13)ഇഞ്ചി – 2 കഷണം
14)വെളുത്തുള്ളി അല്ലി – 8
15)വെണ്ണ – 1 ഡിസേര്‍ട്ട് സ്പൂണ്‍
16)സവാള – 2 കപ്പ്‌
17)പഴുത്ത തക്കാളി – 2
18)വെള്ളം – 8 കപ്പ്‌
19)ഉപ്പ് – പാകത്തിന്
20)തേങ്ങ – 2 മുറി
21)അരിപ്പൊടി – 4 ഡിസേര്‍ട്ട് സ്പൂണ്‍
22)ചെരുനരങ്ങാനീര് – 2 ടീസ്പൂണ്‍
23)പച്ചരിയോ ബിരിയാണി
അരിയോ – അര ലിറ്റര്‍