CookingEncyclopediaSnacks Recipes

പാല്‍ പനീര്‍

ഉണ്ടാക്കുന്ന വിധം

 പാല്‍ തിളയ്ക്കുമ്പോള്‍ പാകത്തിന് ഉപ്പും ചെറുനാരങ്ങാ നീരും ഒഴിക്കുക.പാല്‍ പിരിഞ്ഞു കട്ടയും വെള്ളവും ആകുമ്പോള്‍ ഇത് അരിച്ചെടുത്ത് വെള്ളം സൂക്ഷിച്ച് വയ്ക്കുക. പാല്‍ക്കട്ടി ഒരു കിഴി പോലെ കെട്ടി വെള്ളം മുഴുവന്‍ വാര്‍ന്ന് പോകാന്‍ കിഴിയുടെ കെട്ട് അല്പം അയച്ച വയ്ക്കുക.പാല്‍ക്കട്ടി ഒരേ കനത്തില്‍ പരത്തി അതിന് മുകളില്‍ ഭാരം വച്ച് 4-6 മണിക്കൂര്‍ വയ്ക്കുക.പരന്നു ഉറച്ച് കിട്ടിയ പാല്‍ കഷണങ്ങളായി മുറിച്ച് വയ്ക്കുക.സ്പിനച്ച് ഇലകള്‍ കഴുകിയെടുത്ത് പച്ചമുളകും ചേര്‍ത്ത് വേവിക്കുക.ഇതിനു വെള്ളം വളരെ കുറച്ച് മതി വേവിക്കാന്‍ ശേഷം മിക്സിയില്‍ ഇട്ടു വെണ്ണ പോലെ അരച്ച് എടുത്ത് പാല്‍ പിരിഞ്ഞു കിട്ടിയ വെള്ളത്തില്‍ കഷണങ്ങളാക്കി വച്ചിരിക്കുന്ന തക്കാളിയിട്ട് വേവിക്കണം. പിന്നെ ഇത് അരിച്ചെടുത്ത് വയ്ക്കണം.സവാള നീളത്തില്‍ അരിഞ്ഞു വയ്ക്കണം.ചുവട് കട്ടിയുള്ള പാത്രത്തില്‍ എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ കറുവപ്പട്ട,ഏലയ്ക്ക,ഗ്രാമ്പു എന്നിവ ചതച്ചിടുക.അരിഞ്ഞു വച്ചിരിക്കുന്ന വെളുത്തുള്ളി ചുവന്ന് തുടങ്ങുമ്പോള്‍ സവാള ചേര്‍ത്ത് ചുവപ്പ് നിറമാകുന്നതുവരെ വഴറ്റുക. പിന്നീട് സ്പനിച്ച്,ടൊമാറ്റോ നീര്,ഉപ്പ് എന്നിവ ചേര്‍ക്കണം.30-40 മിനിട്ടോളം ചെറുതീയില്‍ വേവിക്കുക.

 പനീര്‍ കഷണങ്ങള്‍ കുറച്ച് എണ്ണയില്‍ അല്പം മൊരിഞ്ഞ് വരുന്നത് വരെ വറുത്ത് എടുക്കുക. ഈ കഷണങ്ങള്‍ സ്പിനച്ച് മിശ്രിതത്തില്‍ ഇട്ടു ഒന്ന് തിളയ്ക്കുമ്പോള്‍ അടുപ്പില്‍ നിന്ന് മാറ്റുക.

ചേരുവകള്‍

1)സ്പിനച്ച്         – രണ്ടു കിലോ

2)വെളുത്തുള്ളി      – പതിനാറ് അല്ലി

3)ഏലക്കായ         – പന്ത്രണ്ടു എണ്ണം

4)സവാള            – എട്ടു എണ്ണം

5)പച്ചമുളക്          – പതിനഞ്ച് എണ്ണം

6)തക്കാളി           – പത്ത് എണ്ണം

7)ഗ്രാമ്പു            – പന്ത്രണ്ടു എണ്ണം

8)ബേലീവ്സ്‌         – എട്ടു എണ്ണം

9)കറുവാപ്പട്ട         – രണ്ടു കഷണം

 രണ്ടു ലിറ്റര്‍ പാലില്‍ നിന്നെടുത്ത പനീര്‍

10)പാചക എണ്ണ        –  16 ടേബിള്‍ സ്പൂണ്‍

11)ഡാല്‍ഡയോ നെയ്യോ   – ആവശ്യത്തിനു

12)ഉപ്പ്               – പാകത്തിന്

13)ചെറുനാരങ്ങ        – നാല് എണ്ണം