CookingEncyclopediaSweets Recipes

പാല്‍ ബോളി

ഉണ്ടാക്കുന്ന വിധം

 തേങ്ങാ ചിരകി ചുവക്കെ വറുത്തെടുക്കണം. കടലപ്പരിപ്പ് വേവിച്ച് തവികൊണ്ട് പൊടിക്കുക. മൈദാമാവ് ഉപ്പും വെള്ളവും ഉരുക്കിയ ഡാല്‍ഡയും ചേര്‍ത്ത് കുഴച്ച് ശേഷം കടലപ്പരിപ്പില്‍ ഏലയക്കായ്‌ പൊടിച്ചതും കിസ്മിസും തേങ്ങാ വറുത്തതും യോജിപ്പിക്കുക. ഈ മൈദാ മാവ് പൂരിയുടെ വലിപ്പത്തില്‍ പരത്തി നടുവില്‍ രണ്ടു ടേബിള്‍ സ്പൂണ്‍ കടലപ്പരിപ്പ് കൂടി വച്ച് പൊതിഞ്ഞു ഉരുട്ടി പലകയില്‍ വച്ച് കനം കുറച്ചു പരത്തി ചൂടായ ദോശക്കല്ലില്‍ ഇരുവശവും സ്വര്‍ണ്ണ നിറമാകുന്നതു വരെ മൊരിച്ചെടുക്കുക.

ചേരുവകള്‍

1.കടലപ്പരിപ്പ്     – അരകിലോ

2.മൈദമാവ്‌      – 2 കിലോ

3.ഉപ്പ്           – പാകത്തിന്

4.വെള്ളം        – പാകത്തിന്

5.ഡാല്‍ഡ        – 400 ഗ്രാം

6.ഏലയ്ക്കായ്    – 5 എണ്ണം

7.കിസ്മിസ്      – 50 ഗ്രാം

8.തേങ്ങ         – രണ്ടു