CookingEncyclopediaSnacks Recipes

മസാല്‍വട മറ്റൊരു വിധം

ഉണ്ടാക്കുന്ന വിധം

 പരിപ്പും,ഉഴുന്നും കുതിര്‍ത്ത് വറ്റല്‍ മുളകും,ഉപ്പും ചേര്‍ത്തരച്ച് ഇളക്കുക.പച്ചമുളക്,ഇഞ്ചി,കറിവേപ്പില, ചുവന്നുള്ളി ചെറുതായി അരിഞ്ഞു അരച്ചു വച്ച പരിപ്പിട്ടിളക്കി ഉരുളകളാക്കി ഇലയില്‍ നിരത്തി വയ്ക്കുക.വെളിച്ചെണ്ണ അടുപ്പത്തു വച്ച് തിളയ്ക്കുമ്പോള്‍ മേല്‍പ്പറഞ്ഞ ഉരുള,നനച്ച തുണി കഷ്ണം ഇടത്തേ കയ്യില്‍ വിരിച്ച് പരത്തി നടുതുളച്ച് അതിലിടുക.എല്ലാം മുറിച്ചിട്ട് വേവിച്ച് ഊറ്റിയെടുത്ത് ഒരു പാത്രത്തിലാക്കി വയ്ക്കുക.

ചേരുവകള്‍

പരിപ്പ്            – 2 കിലോ

ഉഴുന്ന്പരിപ്പ്-അര കിലോ

മുളക്             – 20 എണ്ണം

പച്ചമുളക് – 40 എണ്ണം

ഇഞ്ചി          – 2 കഷ്ണം

ചുവന്നുള്ളി- അര കിലോ

കറിവേപ്പില – കുറച്ച്

വെളിച്ചെണ്ണ – കാല്‍ കിലോ